ന്യൂഡൽഡഹി: ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.’ ഇന്ത്യയെ വീണ്ടും അഭിമാനത്തിന്റെ നെറുകയിലെത്തിക്കാൻ ഒരു മികച്ച ചാമ്പ്യന് കഴിഞ്ഞു. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വർണം നേടിയ അവിനാഷിന് എല്ലാവിധ അഭിനന്ദനങ്ങളും. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക് ആശംസകൾ നേരുന്നു’.- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ 3000 മീറ്റർ മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവായി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് സാബിൾ. ഏഷ്യൻ ഗെയിംസിലും അതേ ശീലം പിന്തുടർന്ന സാബിൾ ഇന്ത്യയ്‌ക്ക് സ്വർണമെഡൽ നേടിനൽകി ചരിത്രം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. 5 വർഷങ്ങളായി ഇറാന്റെ കീഹാനി ഹൊസ്സൈനിന്റെ പേരിലുള്ള സ്റ്റീപ്പിൾ ചേസിലെ (8:22.79s) റെക്കോർഡും മറികടന്നാണ് സാബിൾ (8:19.50s) സ്വർണ മെഡൽ ഇന്ത്യയ്‌ക്ക് സമ്മാനിച്ചത്.
An outstanding champion makes India proud again! A fantastic Gold by the unstoppable @avinash3000m in the Men’s 3000m Steeplechase Event. I congratulate him for the success. Best wishes for his endeavours ahead. pic.twitter.com/Fo79gNscJZ
— Narendra Modi (@narendramodi) October 1, 2023
“>
ബാറ്റമിന്റൺ പുരുഷ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീം, വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെള്ളി സമ്മാനിച്ച ജ്യോതി യാരാജിയ, വനിതകളുടെ ഡിസ്‌ക്കസ് ത്രോയിൽ വെങ്കലം നേടിയ സീമ പുനിയ, വെള്ളി മെഡലും വെങ്കലവും നേടിയ മലയാളി താരങ്ങളായ ശ്രീ ശങ്കർ, ജിൻസൺ ജോൺസൺ തുടങ്ങി നിരവധി താരങ്ങളുടെ പ്രയത്‌നത്തെയും പ്രധാനമന്ത്രി എക്‌സിലൂടെ പ്രശംസിച്ചു.