തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകാനാണ് ഇഡി നിർദ്ദേശിച്ചിരിക്കുന്നത്. ഉടൻ ഹാജരാകണമെന്നാവശ്യപ്പെട്ട് എ.സി. മൊയ്തീനും നോട്ടീസ് നൽകും.
അതേസമയം സെപ്റ്റംബർ 29-ന് എം.കെ കണ്ണൻ ഇഡിയുടെ മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ലെന്നും കണ്ണന്റെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും അന്ന് ഇഡി പറഞ്ഞിരുന്നു.
എന്നാൽ ഇഡിയുടെ ചോദ്യം ചെയ്യൽ വളരെ സൗഹാർദ്ദപരമായിരുന്നു എന്നുപറഞ്ഞ കണ്ണൻ, ഇഡി എപ്പോൾ വിളിപ്പിച്ചാലും ഹാജരാകുമെന്നും അറിയിച്ചിരുന്നു.