ഹൈദരാബാദ്: പ്രമുഖ ക്രിക്കറ്റ് പരിശീലകൻ മിർസ റഹ്‌മത്തുള്ള ബെയ്ഗ് (84) അന്തരിച്ചു.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പരിശീലകനായിരുന്നു ബെയ്ഗ്. കപിൽ ദേവ്, രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീൻ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, എംഎസ്‌കെ പ്രസാദ് എന്നിവരടക്കമുളളവരായിരുന്നു ബെയ്ഗന്റെ ശിക്ഷ ഗണങ്ങൾ.
ഇതിഹാസ താരങ്ങളുടെ ആദ്യ കാല പരിശീലകനായിരുന്ന മിർസ റഹ്‌മത്തുളള പതിറ്റാണ്ടുകളായി പരിശീലനത്തിനായി ചെലവഴിച്ചത് ഹൈദരാബാദിലെ ലാൽ ബഹദൂർ സ്റ്റേഡിയമായിരുന്നു.
രഞ്ജി ട്രോഫിയിൽ സർവീസസിനെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ച ബെയ്ഗൻ പിന്നീട് ദുലീപ് ട്രോഫിയിൽ നോർത്ത്, സൗത്ത് സോണുകൾക്കായും കളിച്ചു. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ പരിശീലനത്തിനായി എത്തുന്ന ദേശീയ ടീമുകളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 1983 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമും ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്നു.















