ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലാണ് ഇന്ത്യ. എന്നാൽ ലോകകപ്പ് കമന്ററിയുടെ ഭാഗമായി സ്റ്റാർ സ്പോർട്സ് ടീമിനൊപ്പം ഇന്ത്യയിലെത്തിയ ക്രിക്കറ്റ് ഇതിഹാസം ഡെയ്ൽ സ്റ്റെയിനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയെ അറിയാനുളള ശ്രമത്തിൽ ഊരുതെണ്ടുകയാണിപ്പോൾ ഡെയ്ൽ സ്റ്റെയ്ൻ.
തിരുവനന്തപുരത്തെ കോവളം ബീച്ചും മറ്റ് പ്രധാന ആകർഷണങ്ങളും സന്ദർശിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. കോവളം ബീച്ച് സന്ദർശിക്കുന്ന വീഡിയോയും താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. മഴയത്ത് നടക്കുന്നതും ആളുകൾക്കൊപ്പം ഇടപഴകുന്നതുമായ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
“>
വിദേശ വിനോദ സഞ്ചാരിയാണെന്ന് കരുതി സ്ഥലം സന്ദർശിക്കാനെത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ സംസാരിക്കുന്നതും സെൽഫിയെടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. നിഷ്‌കളങ്കത നിറഞ്ഞ പ്രായമായവർ ഉൾപ്പെടെയുളളവരാണ് താരത്തിന്റെ മനം കവർന്നത്. മഴ, ഇന്ത്യ, ജനങ്ങൾ, സ്‌നേഹം, കേരളത്തിന് സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.