കോഴിക്കോട്: നാദാപുരത്ത് ലഹരിവേട്ട. 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷീദ് ആണ് പിടിയിലായത്. ഇന്നലെ രാത്രി നാദാപുരം ആവോലത്ത് വാഹന പരിശോധനക്കിടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്
ജീപ്പിനകത്ത് നടത്തിയ പരിശോധനയിൽ ഡാഷ് ബോർഡിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. വിൽപ്പന നടത്താനായി സൂക്ഷിച്ചുവച്ച 35ഓളം പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളും പോലീസ് പിടികൂടി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.