ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാകിസ്താന്‍ താരങ്ങള്‍ ഭയപ്പെടുന്നതായി മുന്‍ താരവും വിക്കറ്റ് കീപ്പറുമായിരുന്ന മോയിന്‍ഖാന്‍. ഐസിസി അടക്കമുള്ള ടൂര്‍ണമെന്റുകളിലെ കാര്യമാണ് താരം ചൂണ്ടികാട്ടിയത്. ഏഷ്യാ കപ്പിലെ ബാബറിന്റെയും സംഘത്തിന്റെയും പ്രകടനം വിശകലനം ചെയ്യുന്നതിനിടെയാണ് തുറന്നുപറച്ചില്‍. ലോകകപ്പില്‍ സെമിയില്‍ പ്രവേശിക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്ന ടീമുകളിലൊന്നാണ് പാകിസ്താന്‍.
‘ഞാന്‍ അത് 100% കണ്ടു. പാക്ക് താരങ്ങള്‍ക്ക് പേടിയുണ്ട്. റിസ്വാനായാലും ഷദാബായാലും ഷഹീനായാലും ബാബറിന് നിര്‍ദ്ദേശങ്ങള്‍ നല്‍ക?ാനും അവര്‍ മടിച്ചു. ചര്‍ച്ചകളൊന്നും നടന്നില്ല നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അവ പാലിക്കപ്പെടുന്നില്ല. ബാബര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അവര്‍സ്വീകരിക്കുന്നുണ്ടായിരുന്നില്ല’ -മോയിന്‍ ഖാന്‍ പറഞ്ഞു.
‘ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ താരങ്ങള്‍ ഭയക്കുന്നു എന്നതാണ് മറ്റൊരു കാര്യം. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പോലും സാധിക്കാത്ത രീതിയില്‍ ഭയമുണ്ട്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍, നിങ്ങളുടെ കഴിവില്‍ വിശ്വസിക്കണം. നിങ്ങള്‍ 100% സംഭാവന നല്‍കണം’ -മോയിന്‍ ഖാന്‍ പറഞ്ഞു.