സിനിമാ താരങ്ങളുടെ വിശേഷങ്ങളറിയാൻ ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ.
അതുപോലെ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെയും താരകുടുംബത്തിന്റെയും വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പ്രത്യേകിച്ച് മക്കളായ പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരുടെ.
വിസ്മയ മോഹൻലാലിന് സിനിമ താൽപര്യം കുറവാണ്. പലപ്പോഴും പ്രണവിന്റെ സിനിമാ താൽപര്യത്തെ കുറിച്ച് നിരവധി താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും ഇവരുടെ സ്വാഭാവ സവിശേഷത കൊണ്ട് ഈ താരപുത്രന്റെയും താരപുത്രിയുടെയും ഫോട്ടോകളും വീഡിയോകളും വെെറലാകാറുണ്ട്.
View this post on Instagram
സാധാരണയായി സമൂഹമാദ്ധ്യമങ്ങളിൽ എത്തിപ്പെടാത്ത ആളാണ് മോഹൻലാലിന്റെ മകൾ വിസ്മയ(മായ). അച്ഛനെയോ സഹോദരൻ പ്രണവിനെ പോലയോ വിസ്മയയ്‌ക്ക് സിനിമയോടും താല്പര്യമില്ല. എങ്കിലും അപൂർവ്വമായി എത്തുന്ന മായയുടെ ഫോട്ടോസും വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അത്തരമൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടുന്നത്.
2021ൽ ആണ് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’വിസ്മയ എഴുതുന്നത്. ഇപ്പോൾ തന്റെ തന്നെ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’ എന്ന കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള വിസ്മയയുടെ ഡാൻസ് വീഡിയോയാണ് വൈറൽ ആകുന്നത്. ‘നൃത്തം ചെയ്യുമ്പോൾ മാത്രമാണ് എനിക്ക് എന്റെ തലയിൽ നിന്ന് പുറത്തുവരാൻ കഴിയുന്നത്’എന്നാണ് മായ ഡാൻസ് വീഡിയോയ്‌ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. എന്നാൽ കമന്റ് ബോക്സ് ഓഫ് ചെയ്താണ് ഈ താരപുത്രി വീഡിയോ പങ്കുവെച്ചത്. ഇതോടെ മായയുടെ വീഡിയോ കണ്ട് മോഹൻലാൽ ആരാധകർ രംഗത്ത് എത്തി. എന്തൊരു മെയ്വഴക്കം, അച്ഛന്റെ അല്ലേ മകൾ എന്നിങ്ങനെ പോകുന്നു അവരുടെ കമന്റുകൾ.
അന്ന് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’ എന്ന വിസ്മയയുടെ പുസ്തകത്തിന് പ്രശംസയുമായി അമിതാഭ് ബച്ചൻ അടക്കം രംഗത്ത് എത്തിയിരുന്നു. മാര്‍ഷ്യല്‍ ആട്‌സിലും, ക്ലേ ആര്‍ട്‌സിലും എഴുത്തും ഒക്കെയാണ് വിസ്മയയുടെ ലോകം. മുന്‍പ് കുങ് ഫു, തായ് ആയോധന കലകള്‍ അഭ്യസിക്കുന്ന പോസ്റ്റുകള്‍ വിസ്മയ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.