കരുവന്നൂർ പ്രതികളെല്ലാം ഒരേ ജയിലിൽ, ഇ.ഡി. കോടതിയിൽ; അരവിന്ദാക്ഷനെയും ജിൻസിനെയും അടിയന്തരമായി ജയിൽ മാറ്റാൻ ഉത്തരവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ പ്രതികളെല്ലാം ഒരേ ജയിലിൽ, ഇ.ഡി. കോടതിയിൽ; അരവിന്ദാക്ഷനെയും ജിൻസിനെയും അടിയന്തരമായി ജയിൽ മാറ്റാൻ ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 08:33 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി.ആർ. അരവിന്ദാക്ഷനെയും ജിൻസിനെയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാൻ ഉത്തരവിട്ട് കോടതി. ഒന്നാം പ്രതിയായ സതീഷ്‌കുമാർ റിമാൻഡിലുള്ള ജില്ലാ ജയിലിലേക്ക് പി.ആർ. അരവിന്ദാക്ഷനെ മാറ്റിയതിനെ എതിർത്തുകൊണ്ട് ജയിൽ സൂപ്രണ്ടിനെതിരേ പ്രത്യേക കോടതിയിൽ ഇ.ഡി. റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

പ്രതികൾ തമ്മിൽ കാണാൻ ജയിൽ അധികൃതർ അവസരം ഒരുക്കുന്നതായി ഇ.ഡി ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് ജയിൽ വകുപ്പ് അധികൃതർ ശ്രമിക്കുന്നതെന്നും ഇ.ഡി. കോടതിയിൽ വാദിച്ചു. എന്നാൽ എണ്ണത്തിൽ കൂടുതൽ തടവുകാർ ജയിലിൽ ഉള്ളതുകൊണ്ടാണ് അരവിന്ദാക്ഷനെയും ജിൻസിനെയും ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചതെന്നാണ് കോടതിയിൽ ജയിൽ വകുപ്പ് നൽകിയ മറുപടി. ഇത് വിശ്വാസത്തിലെടുക്കാൻ കോടതി തയ്യാറായില്ല. ഇതോടെയാണ് ഇരുവരെയും എറണാകുളം സബ് ജയിലിലേക്ക് മാറ്റാൻ പി.എം.എൽ.എ കോടതി നിർദ്ദേശിച്ചത്.

അരവിന്ദാക്ഷനെയും എം.കെ. കണ്ണനെയും മൊയ്തീനെയും വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് ജയിൽ മാറ്റത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി ഇ.ഡി. കോടതിയെ സമീപിച്ചത്. പ്രതികൾ പരസ്പരം കാണുന്നത് തുടർന്നുള്ള അന്വേഷണത്തെ ബാധിക്കുമെന്ന് മനസിലാക്കിയതോടെയാണ് തിരക്കിട്ട ഇഡിയുടെ നീക്കം.

തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ ഹാജരാക്കാൻ എം.കെ. കണ്ണന് ഇഡി നൽകിയിരുന്ന സമയം നാളെ അവസാനിക്കും. എം.കെ. കണ്ണനെ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്‌തെങ്കിലും സഹകരിക്കാത്തതിനാൽ ചോദ്യം ചെയ്യൽ ഇ.ഡി നിർത്തിവെക്കുകയായിരുന്നു.

 

 

 

Tags: EDkaruvannur bank
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies