തൃശൂർ: കേരളത്തിലെ സഹകരണമേഖലയെ തകർക്കുന്ന സിപിഎം-കോൺഗ്രസ് മുന്നണികൾക്കെതിരെ ഇനിയും ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ. തൃശൂരിൽ നടന്ന യുവമോർച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഭുൽ കൃഷ്ണ അദ്ധ്യക്ഷനായ ചടങ്ങിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ദിനിൽ ദിനേശ്, എം ഗണേഷ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ യുവമോർച്ചയുടെ മെമ്പർഷിപ്പ് പ്രവർത്തനങ്ങളും സമര പരിപാടികളും ചർച്ച ചെയ്തു.