കൊച്ചി: മുനമ്പത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാല് പേരെ കാണാതായി. നന്മ എന്ന മത്സ്യബന്ധന ബോട്ടിന്റെ കാരിയർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന ഏഴ് പേരെയാണ് ആദ്യം കാണാതായത്. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൂന്ന് പേരെ രക്ഷിച്ചു.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.