ഇന്ത്യയുടെ കുതിപ്പിന് ഇന്ധനമാകുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പുതു ചരിത്രം കുറിക്കുമ്പോള്‍ 'ടോപ്സ്' വഹിച്ച പങ്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ കുതിപ്പിന് ഇന്ധനമാകുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പുതു ചരിത്രം കുറിക്കുമ്പോള്‍ ‘ടോപ്സ്’ വഹിച്ച പങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 10:19 am IST
Facebook
Twitter
WhatsAppTelegram

സര്‍വകാല റെക്കോര്‍ഡുകളെ മറികടന്ന് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത് കായിക താരങ്ങളുടെ കഠിനാധ്വാനത്തിന്റെ വിജയം മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ടോപ്സിന്റെ വിജയം കൂടിയാണ്. പദ്ധതിയുടെ പേര് പോലെ തന്നെ ഇന്ത്യ ഇന്ന് കായികമേഖലകളില്‍ മുന്നേറുകയാണ്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് നിന്നും എന്തുകൊണ്ട് ലോകോത്തര നിലവാരമുള്ള അത്‌ലറ്റുകള്‍ ഉണ്ടാവുന്നില്ല എന്ന ചോദ്യത്തില്‍ നിന്നുമാണ് ടോപ്സ് പദ്ധതിയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. ആ പദ്ധതിയുടെ തണലില്‍ കായിക താരങ്ങള്‍ ഇന്ന് തങ്ങളുടെ കഴിവ് തെളിയിക്കുകയും രാജ്യത്തിന് അഭിമാനമായ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യുന്നു.

ഇന്ന് ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകള്‍ നേടിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് സര്‍വകാല റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് ഇന്ത്യ കടക്കുമ്പോള്‍ പ്രതിഭകളായ കായികതാരങ്ങളെ സൃഷ്ടിച്ചെടുത്തതിന് കേന്ദ്ര യുവജനകാര്യ മന്ത്രാലയം പ്രശംസ അര്‍ഹിക്കുന്നു. ലോകത്തിന് മാതൃകയാകുന്ന കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മറ്റെല്ലാ മേഖലകളിലെയും പോലെ കായിക ലോകത്തും ഇന്ത്യ മുന്നേറുകയാണ്. ഒളിമ്പിക്‌സ് മുന്നില്‍ കണ്ട് തുടങ്ങിയ പരിശീലനവും പ്രോത്സാഹനവും ലക്ഷ്യം കാണുമ്പോള്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയം ആസൂത്രണം ചെയ്ത ടോപ്സ് പദ്ധതി വിജയിച്ചു എന്ന് ഉറപ്പിച്ചു പറയാം.

ടോപ്സ് പദ്ധതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെ പ്രോത്സാഹനത്തിന്റെയും ഫലമായാണ് റിയോ ഒളിമ്പിക്സില്‍ പി.വി സിന്ധുവിന് വെള്ളിയും സാക്ഷി മാലികിന് വെങ്കലവും ലഭിച്ചത്. 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യ തലയുയര്‍ത്തി തന്നെ നിന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡല്‍ നേട്ടവുമായാണ് ടോക്കിയോയിലെ ഒളിമ്പിക്‌സ് വേദിയില്‍ നിന്നും ഇന്ത്യന്‍ സംഘം രാജ്യത്ത് തിരികെ എത്തിയത്. നീരജ് ചോപ്ര, പി.വി സിന്ധു, മേരി കോം അടക്കം 100-ല്‍ പരം താരങ്ങളെയാണ് ടോപ്സ് ഇന്ന് സ്പോണ്സര്‍ ചെയ്യുന്നത്.

എന്താണ് ടോപ്‌സ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍

1. രാജ്യത്തെ മികച്ച യുവ അത്ലറ്റുകളെയും കായിക താരങ്ങളെയും കണ്ടെത്തി അവര്‍ക്ക് പരിശീലനം കൊടുക്കുക.
2. ലോകോത്തര നിലവാരമുള്ള വിദേശ കോച്ചുകള്‍ അടക്കമുള്ളവരുടെ സേവനം കായിക താരങ്ങള്‍ക്ക് നല്‍കുക.
3. കായിക താരങ്ങള്‍ക്ക് ആവശ്യമായ ഉന്നത നിലവാരത്തിലുള്ള ഉപകരണങ്ങള്‍.
4. സപ്പോര്‍ട്ട് സ്റ്റാഫിന്റെ സേവനം.
4. സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്, മെന്ററിംഗ് -കൗണ്‍സലിംഗ് വിദഗ്ദര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, മറ്റു അനുബന്ധ പരിശീലകര്‍ എന്നിവരുടെ സേവനം.
5. അന്താരാഷ്‌ട്ര വേദികളില്‍ മത്സത്തിലുള്ള തയ്യാറെടുപ്പുകള്‍.
6. ഓരോ താരത്തിനും മാസം 50,000 രൂപ വീതം സ്‌റ്റൈപ്പന്റ്
മേല്‍ പറഞ്ഞ നിരവധി സേവനങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് ടോപ്സ്. കേന്ദ്ര യുവജനകാര്യ മന്ത്രാലയമാണ് പദ്ധതി ആസൂത്രണം ചെയ്ത് വിജയിപ്പിച്ചത്. രാജ്യത്തെ ഏത് കോണിലുമുള്ള കായിക താരങ്ങള്‍ക്ക് മോദി സര്‍ക്കാരിനെ പോലെ പ്രോത്സാഹനം കൊടുക്കാന്‍ കഴിയുന്ന, തണലാകാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ കായിക ലോകത്ത് ഏത് ഉയരവും ഇന്ത്യ കീഴടക്കും.

 

Tags: Narendra ModiolympicsASIAN GAMESTOPS
Share
Tweet
SendShare

More News from this section

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies