കാബൂൾ: അഫ്ഗാനിസ്ഥാൻ അതിർത്തി പ്രദേശമായ ഹെറാത്ത് മേഖലയിലുണ്ടായ ഭൂചലനത്തിൽ 320 പേർ മരിച്ചതായി യുഎന്നിന്റെ റിപ്പോർട്ട്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർചലനവും നിരവധി നാശനഷ്ടങ്ങളാണ് വിതച്ചത്. സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹെറാത്ത് മേഖലയിൽ നിന്ന് 40 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
എന്നാൽ 30 പേർ മാത്രമാണ് മരിച്ചതെന്നും യുഎൻ കണക്കുകൾ തെറ്റാണെന്നും പ്രദേശിക ഭരണകൂടം അവകാശപ്പെട്ടു. ആറ് തുടർചലനങ്ങളാണ് പ്രദേശത്ത് ഉണ്ടായതെന്ന് യുജിസിഎസ് റിപ്പോർട്ട് ചെയ്യുന്നു. ഹെറാത്ത് മേഖലയിലെ സിന്ദാ ജാനിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകളെന്നും ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു.