വിശ്വപോരിൽ ജയിച്ച് തുടങ്ങാൻ ഇന്ത്യ ഇന്നിറങ്ങും; ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ എതിരാളി; ചെന്നൈയിൽ മഴ ഭീഷണി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിശ്വപോരിൽ ജയിച്ച് തുടങ്ങാൻ ഇന്ത്യ ഇന്നിറങ്ങും; ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ എതിരാളി; ചെന്നൈയിൽ മഴ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 11:14 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങുമ്പോൾ കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് 2 മണിക്കാണ് മത്സരം. 2011ൽ സ്വന്തം മണ്ണിലുയർത്തിയ കിരീടനേട്ടം ഇത്തവണയും ആവർത്തിക്കാൻ ഇന്ത്യ എത്തുമ്പോൾ ആറാം കിരീടമാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. ലോകക്രിക്കറ്റിലെ അതിശക്തർ ഏറ്റുമുട്ടുന്ന മത്സരത്തിന്റെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ മഴ വില്ലനായേകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ മത്സരാവേശം തണുപ്പിക്കാൻ മഴ അവതരിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ലോകറാങ്കിംഗിലെ ഒന്നും മൂന്നും സ്ഥാനക്കാർ തമ്മിലെ പോരാട്ടത്തിൽ ജയം ആർക്കൊപ്പമെന്നത് പ്രവചിക്കുക അസാധ്യമാണ്. ഓസ്‌ട്രേലിയക്കെതിരെ പ്രഹരം തീർക്കാൻ ബാറ്റിംഗ് നിരയിൽ രോഹിത്, വിരാട്, രാഹുൽ, അയ്യർ എന്നിവരടങ്ങുന്ന ഇന്ത്യൻ നിര സജ്ജമാണ്. കഴിഞ്ഞ ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടിയ രോഹിത് ഇത്തവണയും ഫോമിലേക്ക് ഉയർന്നാൽ ഓസ്ട്രേലിയ അല്പം വെള്ളം കുടിക്കും. ആദ്യ ലോകകപ്പിനിറങ്ങുന്ന 6 താരങ്ങളും ഇന്ത്യൻ നിരയിലുണ്ട്. മറുഭാഗത്ത് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമടങ്ങുന്ന നിരയും കരുത്തരാണ്.

ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം പരമ്പരാഗതമായി സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ചാണ്. സ്ലോ പിച്ചിൽ മീഡിയം പേസ് ബൗളർമാർ നിർണായകമാണ്. ഇന്ത്യ മൂന്ന് സ്പിന്നർമാരുമായിട്ടാണ് കളിക്കുക. രവീന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ടീമിലെത്തും. അങ്ങനെ വന്നാൽ മുഹമ്മദ് ഷമി പുറത്തിരിക്കും. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. പേസ് ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ നിർണായകമാകും. കീപ്പറായി രാഹുലെത്തും. ഓസ്ട്രേലിയയ്‌ക്ക് പരിചിതമായ പിച്ചുകളായതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കും കാര്യങ്ങൾ എളുപ്പമായിരിക്കില്ല. കൂടാതെ ഓൾറൗണ്ടർ ജോഷ് ഹേസൽവുഡും സ്ലോ പിച്ചുകളിൽ കഴിവ് തെളിയിച്ച മീഡിയം പേസറാണ്. ടോസ് നേടുന്നവർ ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Tags: australiaIndiaWC2023
Share
Tweet
SendShare

More News from this section

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

Latest News

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies