ചെന്നൈ; ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിന് ദേശീയ ഗാനം മുഴങ്ങുന്നതിനിടെ മൈതാനത്ത് ഇന്ത്യന്‍ ജഴ്സി അണിഞ്ഞ് ഒരാളെത്തി. ആളെ ഒന്നുകൂടി ഒന്ന് നോക്കിയപ്പോഴാണ് ഗ്രൗണ്ടിലുണ്ടായിരുന്നവര്ക്ക് വന്നത് ചെറിയ പുള്ളി അല്ലെന്ന് മനസിലായത്. ഇതിന് മുമ്പും ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ കളിക്കാരുടെ അപരനായി നുഴഞ്ഞു കയറി വാര്‍ത്തകളില്‍ ഇടംപിടിച്ച ജാര്വോയാണ് ഇന്നും സുരക്ഷ സേനയുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടില്‍ കടന്നത്.
ലോകകപ്പില്‍ ഇന്ത്യയുടെ ജഴ്സിയണിഞ്ഞാണ് ജാര്‍വോ മൈതാനത്തിലേക്കെത്തിയത്. ദേശീയ ഗാനത്തിന് തൊട്ടുമുമ്പായി താരങ്ങള്‍ മൈതാനത്തേക്കെത്തിയപ്പോഴാണ് ജാര്വോയുമെത്തിയത്. വിരാട് കോഹ്ലിയുടെ അടുത്തേക്കെത്തി സംസാരിച്ച ജാര്‍വോയെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് വളരെ ഓടിച്ചിട്ട് പിടികൂടി തിരിച്ചുകൊണ്ടുപോയത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 2021ല്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് ജാര്‍വോ ആദ്യമായി മൈതാനത്തിലേക്കെത്തിയത്. ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സിയണിഞ്ഞ് ബാറ്റും പാഡുമെല്ലാമിട്ട് ബാറ്റുചെയ്യാന്‍ ജാര്‍വോ എത്തുകയായിരുന്നു. അന്ന് സുരക്ഷാ ജീവനക്കാര്‍ ജാര്‍വോയെ പിടികൂടി പുറത്താക്കി. ഇതേ മത്സരത്തില്‍ രണ്ട് തവണ ജാര്‍വോ സുരക്ഷ ജീവനക്കാരെ പറ്റിച്ചിരുന്നു. ഇത് മൈതാനത്തും ഗ്യാലറിയിലുമടക്കം ഏറെ ചിരി പടര്‍ത്തിയെങ്കിലും ജാര്വേയ്ക്ക് വര്‍ഷങ്ങള്‍ വിലക്കും പിഴയും ലഭിച്ചു.
#Jarvo #ViratKohli𓃵 #INDvsAUS
IND vs AUS
Jarvo at #Chepauk #Chennai pic.twitter.com/JY5NNKVn3W— Saurav (SG) (@oye_sg) October 8, 2023
“>