ഡച്ച് പടയെ പഞ്ഞിക്കിട്ട് കിവീസ്; നെതർലൻഡ്‌സിന് 323 റൺസ് വിജയലക്ഷ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡച്ച് പടയെ പഞ്ഞിക്കിട്ട് കിവീസ്; നെതർലൻഡ്‌സിന് 323 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 06:35 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ലോകകപ്പിലെ 4-ാം മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ക്യാപ്റ്റൻ ടോം ലാഥം, വിൽ യംഗ്്, രചിൻ രവീന്ദ്ര, എന്നിവരുടെ മികച്ച പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണിംഗിൽ ഡോൺ കൊൺവേ – വിൽ യംഗ് കൂട്ട് കെട്ട് 67 റൺസാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ കൊൺവേയ്‌ക്ക് ഡച്ച് പടക്കെതിരെ 40 പന്തിൽ നിന്ന് 32 റൺസെടുക്കാനേ സാധിച്ചുള്ളൂ.

കൊൺവേ കൂടാരം കയറിയതോടെ രചിനെ കൂട്ടുപിടിച്ച് 77 റൺസും യംഗ് കൂട്ടിച്ചേർത്തു. പോൾ വാൻ മീകെരനാണ് 70 റൺസ് നേടിയ യംഗിനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചത്. 51 പന്തുകൾ നേരിട്ട രചിൻ രവീന്ദ്ര ഒരു സിക്സും മൂന്ന് ഫോറുമടക്കം 51 റൺസെടുത്ത് പുറത്തായി.

ഇരുവരും പുറത്തായ ശേഷം നാലാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചലും ടോം ലാഥവും കിവീസ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. 53 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. 48 റൺസെടുത്ത മിച്ചലിനെ പുറത്താക്കി ഈ കൂട്ടുകെട്ടും പോൾ വാൻ മീകെരനൻ പൊളിച്ചു. പിന്നീടെത്തിയ ഗ്ലെൻ ഫിലിപ്സ് (4), മാർക്ക് ചാപ്മാൻ (5) എന്നിവർക്ക് ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായില്ല. 46 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 53 റൺസെടുത്ത ടോം ലാഥത്തെ ആര്യൻ ദത്തിന്റെ പന്തിൽ സ്‌കോട്ട് എഡ്വേർഡ്സ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

മിച്ചൽ സാന്റ്നറുടെ വെടിക്കെട്ട് ബാറ്റിംഗ് കിവീസ് ഇന്നിംഗ്‌സ് 300 കടത്തി. 36 റൺസോടെ താരം പുറത്താകാതെ നിന്നു. ആര്യൻ ദത്ത്, പോൾ വാൻ മീകെരൻ, റൊളോഫ് വാൻഡെർ മെർവെ എന്നിവർ നെതർലൻഡ്സിനായി രണ്ട് വിക്കറ്റുകൾ വീതമെടുത്തു.

Tags: newzelandNetherlandsWC2023
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies