ഇസ്രായേലിനൊപ്പമാണ് ഇന്ത്യ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കാസാ. സമൂഹമദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് കാസായുടെ പ്രതികരണം. പ്രദാനമന്ത്രി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് എക്സിൽ എഴുതിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് കാസായുടെ പ്രതികരണം. ഭാരതം ഇസ്രായേലിനൊപ്പം എന്നാണ് പോസ്റ്റിൽ കാസാ കുറിച്ചത.
കഴിഞ്ഞ ദിവസം നടന്ന ഹമാസ് ഭീകരാക്രമണത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ലോക ശക്തികൾ ഒന്നടങ്കം ഇസ്രായേലിന് പിന്തുണ അറിയിച്ച് രംഗത്തു വരുരകയായിരുന്നു. ആഗോള ശക്തിയായി മാറിയ ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി ഇസ്രായേൽ എത്തിയതും രാജ്യ- രാജ്യാന്തര മാദ്ധ്യമങ്ങൾ ശ്രദ്ധിച്ചിരുന്നു.
എന്നാൽ ചൈനവിഷയത്തിൽ പ്രതികരിക്കാത്തതും ഇറാൻ അടക്കമുള്ള രാജ്യങ്ങൾ ഹമാസിന് പിന്തുണ അറിയിച്ചതും മദ്ധ്യേഷ്യൻ ഭൂമികയുടെ നിലവിലെ പ്രതിസന്ധിയുടെ ആക്കം കാണിക്കുന്നതാണ്.