ചൂട് കൂടുന്നു; കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്ന് പഠനം; ഇന്ത്യയിലേയും പാകിസ്താനിലേയും ജനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൂട് കൂടുന്നു; കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്ന് പഠനം; ഇന്ത്യയിലേയും പാകിസ്താനിലേയും ജനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 11:16 am IST
Facebook
Twitter
WhatsAppTelegram

കാലാവസ്ഥാ വ്യതിയാനത്തിൽ മുന്നറിയിപ്പുമായി പുതിയ പഠനം. ഇന്ത്യയും പാകിസ്താനും ഉൾപ്പെടെയുള്ള മേഖലകളെ ആഗോളതാപനത്തിലേക്ക് നയിച്ചേക്കാമെന്നും ഈ പ്രദേശങ്ങളിലെ ജനങ്ങളിൽ ഹൃദയാഘാതത്തിനും ഹീറ്റ് സ്‌ട്രോക്കിനും കാലാവസ്ഥാ വ്യതിയാനം കാരണമായേക്കാമെന്നുമാണ് പഠനം പറയുന്നത്. ‘പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിലാണ്’ ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരീക്ഷത്തിന്റെ ഊഷ്മാവിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ചൂടുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ചൂടിന്റേയും ഈർപ്പത്തിന്റേയും ചില പ്രത്യേക അവസ്ഥാന്തരങ്ങൾ മാത്രമാണ് മനുഷ്യശരീരത്തിന് താങ്ങാൻ സാധിക്കുന്നത്. ആഗോള താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ് ഉണ്ടായാൽ അത് ഏറ്റവും അധികം ബാധിക്കുന്നത് പാകിസ്താനിലേയും ഇന്ത്യയുടെ ചില ഭാഗങ്ങളിലേതും ഉൾപ്പെടെ 220 കോടി ജനങ്ങളെ ആയിരിക്കും. കിഴക്കൻ ചൈനയേയും ആഫ്രിക്കയേയും ചൂട് ഗുരുതരമായി ബാധിക്കും. ഡൽഹി, കൊൽക്കത്ത, ഷാങ്ഹായ്, മുൾട്ടാൻ, നാൻജിംഗ്, വുഹാൻ തുടങ്ങിയ ജനസാന്ദ്രതയേറിയ നഗരങ്ങളെല്ലാം ഉഷ്ണതരംഗത്തിന്റെ പിടിയിലാകും.

മൂന്ന് ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവാണ് ഉണ്ടാകുന്നതെങ്കിൽ ഫ്‌ളോറിഡ മുതൽ ന്യൂയോർക്ക് വരെയും, ഹൂസ്റ്റൺ മുതൽ ചിക്കാഗോ വരെയും രൂക്ഷമായി ബാധിക്കും. തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും അത്യുഷ്ണമാകും അനുഭവപ്പെടുന്നത്. ജനസാന്ദ്രത കൂടിയ ഇടങ്ങളിലാകും കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയെന്ന് പഠനത്തിന്റെ ഭാഗമായ പർഡ്യൂ സർവകലാശാലയിലെ എർത്ത് അറ്റ്‌മോസ്‌ഫെറിക് ആൻഡ് പ്ലാനറ്ററി സയൻസസ് പ്രൊഫസർ മാത്യു ഹ്യൂബർ പറഞ്ഞു. അനേകം ആളുകൾ മരിക്കാനുള്ള സാദ്ധ്യത ഒരിക്കലും തള്ളിക്കളയാകില്ല. കാർബൺ ഡൈ ഓക്‌സൈഡ് ഉൾപ്പെടെ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്‌ക്കുക എന്നത് മാത്രമാണ് ഇതിന്റെ ആഘാതം കുറയ്‌ക്കാനുള്ള മാർഗമെന്നും മാത്യു ഹ്യൂബർ ചൂണ്ടിക്കാണിക്കുന്നു.

 

Tags: heat waveIndiaPakisthan
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies