അതിർത്തി പൂർണ നിയന്ത്രണത്തിൽ; 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ രാജ്യത്തിനകത്ത് നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അതിർത്തി പൂർണ നിയന്ത്രണത്തിൽ; 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ രാജ്യത്തിനകത്ത് നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 01:49 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: 1500 ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങൾ തങ്ങളുടെ അതിർത്തിക്കുള്ളിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം. രാജ്യത്തിന്റെ എല്ലാ മേഖലകളും പൂർണ നിയന്ത്രണത്തിൽ ആയെന്നും, തിങ്കളാഴ്ച രാത്രിയ്‌ക്ക് ശേഷം ഒരു ഹമാസ് ഭീകരൻ പോലും ഇസ്രായേലിലേക്ക് കടന്നിട്ടില്ലെന്നും സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. ”നുഴഞ്ഞു കയറ്റം ഏത് സമയം സംഭവിക്കാം. അത് ഇപ്പോഴും പ്രതീക്ഷിക്കുന്നുമുണ്ട്. എങ്കിലും അതിർത്തിക്ക് ചുറ്റമുള്ള എല്ലാ മേഖലയും പൂർണ നിയന്ത്രണത്തിലാക്കി”.

”അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളേയും പരമാവധി ഒഴിപ്പിച്ചിരിക്കുകയാണ്. രാജ്യാതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന് ഹമാസിന് ശക്തമായ മറുപടിയാണ് നൽകുന്നത്. ഹമാസിന്റെ കീഴിലുള്ള മന്ത്രാലയങ്ങളും സർക്കാർ കെട്ടിടങ്ങളും സ്ഥിതിചെയ്യുന്ന ഗാസയിലെ സിറ്റി റിമാൽ പരിസരത്ത് ഇസ്രായേൽ സൈന്യം കനത്ത ആക്രമണമാണ് നടത്തിയത്. ഇവിടെ ആക്രമിക്കുന്നതിന് മുൻപ് സാധാരണക്കാർക്ക് രക്ഷപെടുന്നതിന് വേണ്ടി സമൂഹമാദ്ധ്യമങ്ങൾ വഴി മുന്നറിയിപ്പ് സന്ദേശം നൽകിയിരുന്നുവെന്നും” ഹെക്റ്റ് കൂട്ടിച്ചേർത്തു.

അതേസമയം ഇസ്രായേലുമായി നീണ്ട യുദ്ധത്തിന് തയ്യാറാണെന്നും, ഇസ്രായേലിലും വിദേശത്തുമായി തടവിലാക്കപ്പെട്ട പാലസ്തീനികളെ മോചിപ്പിക്കണം എന്നുമാണ് ഹമാസിന്റെ ആവശ്യം. റോക്കറ്റുകൾ ഉൾപ്പെടെ വലിയൊരു ആയുധശേഖരം ഹമാസിന്റെ പക്കലുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ എല്ലാ തയ്യാറെടുപ്പുകളോടെയും കൂടിയാണ് യുദ്ധത്തിന് ഇറങ്ങിയതെന്നും ഹമാസ് ചൂണ്ടിക്കാണിക്കുന്നു.

Tags: Hamasmilitants
Share
Tweet
SendShare

More News from this section

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന്റെ ആക്രമണം; ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി, ടെന്നസിയിൽ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവെച്ചു

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ഇസ്രായേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഫ്ലൈദുബൈ, എമിറേറ്റ്സും സർവീസ് റദ്ദാക്കി

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

Latest News

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies