തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ജീവനൊടുക്കിയത്. സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്.
വൃക്കരോഗത്തെ തുടർന്ന് ഇന്നലെയാണ് ഗോപകുമാർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തുന്നത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.