നഖവളർച്ച
പ്രതിമാസം 3-4 മില്ലിമീറ്ററോളം നഖങ്ങൾ വളരുന്നു. അതായത് ഒരു ദിവസം ഏകദേശം 0.1 മില്ലിമീറ്റർ. വേനൽക്കാലത്ത് നഖങ്ങൾ വേഗത്തിൽ വളരുമെന്നാണ് പറയപ്പെടുന്നത്. ഇതിന് പല കാരണങ്ങളും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലത്ത് ശരീരം കൂടുതൽ പോഷകം ആഗിരണം ചെയ്യുന്നതിനാലാകാം ഇത്. അതുമല്ലെങ്കിൽ കനത്ത ചൂടിനെ തുടർന്ന് കൂടുതൽ വെള്ളം കുടിക്കുന്നുവെന്നതും സൂര്യപ്രകാശമേറ്റ് വിറ്റാമിൻ ഡിയുടെ ലഭ്യത കൂടുന്നത് മൂലവും നഖങ്ങൾ കൂടുതലായി വരാം. വിരലുകളിലെ നഖത്തിന്റെ പകുതിയോളം വളർച്ച മാത്രമേ കാലിലെ നഖങ്ങൾക്കുള്ളൂ. സാധാരണയായി ഒരു മാസം 1.6 മില്ലിമീറ്ററാണ് കാൽവിരലുകളിലെ നഖം വളരുക.
Onychophagia
നഖം കടിക്കുന്ന ശീലത്തിന് Onychophagia എന്നാണ് പറയപ്പെടുന്നത്. 25-30% കുട്ടികളും നഖം കടിക്കുന്ന ശീലമുള്ളവരാണെന്നാണ് കണക്ക്.
കെരാറ്റിൻ
മുടിയും നഖവും ഒരേ പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അവ രണ്ടും കെരാറ്റിൻ കൊണ്ട് നിർമ്മിച്ചിരിക്കുന്നു. എന്നിരുന്നാലും, കെരാറ്റിൻ തന്മാത്രകളുടെ ക്രമീകരണത്തിലെ വ്യതിയാനങ്ങൾ മൂലം മുടിയേക്കാൾ ശക്തമാണ് നഖങ്ങൾ. ഇത് നഖങ്ങൾക്ക് കൂടുതൽ പ്രതിരോധശേഷി നൽകുന്നു.
പുരുഷന്മാരുടെ നഖങ്ങൾ സ്ത്രീകളുടേതിനേക്കാൾ വേഗത്തിൽ വളരുന്നു. സാധാരണയായി പ്രതിമാസം 3.5 മില്ലിമീറ്റർ വരെ പുരുഷന്മാരുടെ നഖങ്ങൾ വളരുന്നു.
മാനസിക സമ്മർദ്ദം നഖങ്ങളുടെ വളർച്ചയെ ബാധിക്കും. നഖ വളർച്ചയെ തടയുന്ന ഒരു ഘടകമാണ് സമ്മർദ്ദം.
നഖങ്ങൾ നിലനിൽക്കാൻ രക്തം ആവശ്യമാണ്. നഖത്തിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ പ്രധാന പോഷകങ്ങൾ ലഭിക്കുന്നത് രക്തത്തിൽ നിന്നാണ്.