എറണാകുളം: എലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച് മുൻ എസ്ഐ. എലൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽകുമാറിനാണ് കുത്തേറ്റത്. സംഭവത്തിൽ റിട്ടേർഡ് ക്രൈംബ്രാഞ്ച് എസ്ഐ പോൾ പിടിയിലായി.
പരാതിയിന്മേൽ അന്വേഷണത്തിനായി എത്തിയപ്പോഴാണ് സുനിൽ കുമാറിന് കുത്തേറ്റത്. കൈയ്ക്ക് പരിക്കേറ്റ സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മകളാണ് പോളിനെതിരെ പോലീസിൽ പരാതി നൽകിയത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നു എന്നതായിരുന്നു പരാതി. പരാതിയിന്മേൽ അന്വേഷണത്തിനെത്തിയ സുനിൽ കുമാറിനെ പോൾ ആക്രമിക്കുകയായിരുന്നു.