ഭൂമി നേരിടേണ്ടത് വലിയ പ്രത്യാഘാതങ്ങൾ; ഓസോൺ പാളിയിലെ വിള്ളലിന്റെ വലുപ്പം കൂടുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമി നേരിടേണ്ടത് വലിയ പ്രത്യാഘാതങ്ങൾ; ഓസോൺ പാളിയിലെ വിള്ളലിന്റെ വലുപ്പം കൂടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 12:06 pm IST
Facebook
Twitter
WhatsAppTelegram

ഓസോൺ പാളികളെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് തന്നെ പ്രധാനപ്പെട്ട ഒന്നാണിത്. അൾട്രാ വയലറ്റ് കിരണങ്ങൾ അടക്കമുള്ളവ നേരിട്ട് ഭൂമിയിൽ പതിക്കാതെ തടഞ്ഞുനിർത്തുന്നത് ഓസോൺ പാളിയാണ്. ഇതിൽ ഉണ്ടാകുന്ന വിള്ളലുകൾ അന്തരീക്ഷത്തിലും ഭൂമിയിലും ധാരാളം മാറ്റങ്ങൾ സൃഷ്ടിക്കാറുണ്ട് . അന്റാർട്ടിക്കയിൽ വർഷങ്ങൾക്ക് മുൻപ് ഓസോൺപാളിയിൽ വിള്ളൽ വീഴുകയും അത് മൂലം അന്തരീക്ഷ താപനില കൂടുകയും, മഞ്ഞ് ഉരുകാൻ കാരണമാവുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ 5പി ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ അനുസരിച്ച് അന്റാർട്ടിക്കയിലെ ഈ വിള്ളൽ ബ്രസീലിന്റെ വിസ്തീർണത്തിന്റെ മൂന്ന് മടങ്ങ് ആയി മാറിയിരിക്കുകയാണ്. ലോകത്ത് ഏറ്റവും വലുപ്പം കൂടിയ അഞ്ചാമത്തെ രാജ്യമാണ് ബ്രസീൽ.

വർഷങ്ങൾക്കു മുൻപ് തന്നെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വടക്ക്, തെക്ക് ധ്രുവങ്ങളിലെ ഓസോൺ പാളിയിൽ വലിയ വിള്ളലുകൾ കണ്ടെത്തിയിരുന്നു. അന്നതിന്റെ വലുപ്പം ഒരു കോടിയിലധികം ചതുരശ്ര കിലോമീറ്റർ ആയിരുന്നു. പിന്നീട് 2000ൽ 2.84 കോടി ചതുരശ്ര കിലോമീറ്റർ ആയി മാറി അതിന്റെ വലുപ്പം. ഇപ്പോൾ ദക്ഷിണ ധ്രുവത്തിന് മുകളിലെ ഓസോൺ പാളിയുടെ വിള്ളൽ 2.6 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണുള്ളത്. അതുകൊണ്ട് തന്നെ അൾട്രാവയലറ്റ് കിരണങ്ങൾ അടക്കമുള്ളവ ഭൂമിയിൽ പതിക്കുന്നതിന് ഇത് കാരണമാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത്ര പെട്ടെന്ന് ഈ വിള്ളലുകൾ വലുപ്പം കൂടിയതിന്റെ കാരണം എന്താണെന്ന് യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ ഗവേഷകർ വിശദീകരിക്കുന്നുണ്ട്.  കഴിഞ്ഞ വർഷം ടോംഗയ്‌ക്ക് സമീപം നടന്ന ഭൂഗർഭ അഗ്‌നിപർവ്വത സ്‌ഫോടനം മൂലം വലിയ അളവിൽ അന്തരീക്ഷത്തിലേക്കുയർന്ന നീരാവി പോളർ സ്ട്രാറ്റോസ്‌ഫെറിക് ക്ലൗഡ് എന്ന മേഘങ്ങൾ ഉണ്ടാകാൻ കാരണമായി. ഓസോൺ പാളിയുടെ കട്ടി കുറയാൻ കരണമാകുന്ന ഒരു തരം മേഘങ്ങളാണ് പോളർ സ്ട്രാറ്റോസ്‌ഫെറിക് ക്ലൗഡ്. അതു മൂലം പാളിയിൽ വിള്ളൽ ഉണ്ടാവുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്തുവെന്നാണ് ഗവേഷകർ പറയുന്നത്.

എത്രയൊക്കെ അവബോധം സൃഷ്ടിക്കാൻ ശ്രമിച്ചാലും ഓസോൺ പാളിയിൽ ഉണ്ടാകുന്ന വിള്ളൽ വളർന്ന് കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്നതിനും, ലോകത്തെ തന്നെ ഇല്ലാതാക്കുന്നതിനുമുള്ള കഴിവ് അതിന് ഉണ്ടെന്ന് ഇനിയും ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ചിലപ്പോൾ വലിയ പ്രത്യാഘാതങ്ങൾ തന്നെ ലോകം നേരിടേണ്ടി വരും.

Tags: ozone layerSUBozone depletion
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies