ഭാരതീയർ ഏത്ര ഭാഗ്യമുള്ളവർ; മധ്യേഷ്യ യുദ്ധക്കളമാകുമ്പോൾ കശ്മീരിൽ സമാധാനവും സുരക്ഷയും; എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും: ജെഎൻയു പൂർവ വിദ്യാർത്ഥി ഷെഹ്‌ല റാഷിദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയർ ഏത്ര ഭാഗ്യമുള്ളവർ; മധ്യേഷ്യ യുദ്ധക്കളമാകുമ്പോൾ കശ്മീരിൽ സമാധാനവും സുരക്ഷയും; എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും: ജെഎൻയു പൂർവ വിദ്യാർത്ഥി ഷെഹ്‌ല റാഷിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 05:38 pm IST
FacebookTwitterWhatsAppTelegram

യുദ്ധക്കളമായി മാറിയ മധ്യേഷ്യയിൽ ജനങ്ങൾ സമാധാനത്തിനായി മുറവിളി കൂട്ടുമ്പോൾ കശ്മീരിൽ ദീർഘകാല സമാധാനവും സുരക്ഷയും യാഥാർത്ഥ്യമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയയെും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് ജെഎൻയു പൂർവ വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ്. സുരക്ഷ ഉറപ്പാക്കിയതിന് ഇന്ത്യൻ സൈന്യത്തിനും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും അവർ നന്ദി പറഞ്ഞു.

മധ്യേഷയിലെ സംഭവവികാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭാരതീയർ ഏറെ ഭാഗ്യമുള്ളവരാണ്. ഇന്ത്യൻ സൈന്യവും സുരക്ഷാ സേനയും രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുന്നു. ഇതിന്റെ എല്ലാ വിധ ക്രെഡിറ്റും പ്രധാനമന്ത്രിക്കും സർക്കാരിനുമാണ്. സുരക്ഷയില്ലാതെ സമാധാനം സാധ്യമല്ലെന്നാണ് ഇസ്രോയേൽ-ഹമാസ് യുദ്ധം നൽകുന്ന സന്ദേശം. ജമ്മു കശ്മീരിലെ ധീരരായ പോലീസ് ഉദ്യേഗസ്ഥരും സേനയും മഹത്തായ ത്യാഗമാണ് സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നടത്തിയതെന്നും അവർ എക്‌സിൽ കുറിച്ചു.

വിദ്യാഭ്യാസ കാലഘട്ടത്തിൽ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ശക്തമായി വിമർശിച്ച് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന വിദ്യാർത്ഥി നേതാവായിരുന്നു ഷെഹ്‌ല റാഷിദ്. കോൺഗ്രസ് നേതാവായ കനയ്യ കുമാറിനും ഉമർ ഖാലിദിനുമൊപ്പം ‘ തുക്‌ഡേ തുക്‌ഡേ സംഘം’ എന്ന് മുദ്ര കുത്തപ്പെട്ടതോടെയാണ് ഷെഹ്‌ല റാഷിദ് വാർത്തകളിൽ നിറഞ്ഞത്. സായുധ സേന കശ്മീരിലെ വീടുകൾ കൊള്ളയടിക്കുകയും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തത്ിന് പിന്നാലെ 2019-ൽ ഇവർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെതിരായ ഹർജിക്കാരുടെ പട്ടികയിലും ഷെഹ്‌ല റാഷിദ് ഉണ്ടായിരുന്നു.

ഓഗസ്റ്റിൽ ഹർജിക്കാരുടെ പട്ടികയിൽ നിന്ന് അവർ പേര് പിൻവലിക്കുകയായിരുന്നു. റദ്ദാക്കിയ നടപടിയോട് എതിർപ്പാണെങ്കിലും മനുഷ്യാവകാശ രേഖകൾ മെച്ചപ്പെട്ടതായി അവർ പറഞ്ഞിരുന്നു. ഈ ബൃഹത്തായ മാറ്റത്തിന് പിന്നിൽ കേന്ദ്രമാണെന്നും അവർ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റേത് പ്രയോജനപ്രദമായ മുൻധാരണയോട് കൂടിയ നിലപാടായിരുന്നു. അതുകൊണ്ടാകാം ഒരുപക്ഷേ താൻ പോലും ജീവനോടെ ഇരിക്കുന്നതെന്നാണ് അവർ പറഞ്ഞത്.

Tags: Indian ArmyAmit Shahpm modiShehla Rashid
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies