പ്രതിരോധത്തിനായി അമേരിക്കയുടെ സഹായം വീണ്ടും; രണ്ടാം വിമാന വാഹിനി കപ്പൽ ഇസ്രായേൽ തീരത്തെത്തി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രതിരോധത്തിനായി അമേരിക്കയുടെ സഹായം വീണ്ടും; രണ്ടാം വിമാന വാഹിനി കപ്പൽ ഇസ്രായേൽ തീരത്തെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 05:48 pm IST
FacebookTwitterWhatsAppTelegram

ജറുസലേം: ഇസ്രായേലിന് വീണ്ടും പിന്തുണയുമായി അമേരിക്ക. ഇസ്രായേൽ വിരുദ്ധ സഖ്യത്തിന് മുന്നറിയിപ്പുമായി അമേരിക്കയുടെ രണ്ടാം വിമാന വാഹിനി കപ്പൽ ഇസ്രായേൽ തീരത്തെത്തി. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം.

മെഡിറ്ററേനിയൻ തീരത്ത് ശക്തമായ പിന്തുണയാണ് അമേരിക്ക ഇസ്രായേലിന് നൽകുന്നത്. ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റ ഭാഗമായി അമേരിക്ക ഇതിനകം തന്നെ ഒരു കപ്പൽ അയച്ചിരുന്നു. അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ ജെറാൾഡ് ആർ ഫോർഡാണ് ആദ്യം ഇസ്രായേലിലേക്ക് അയച്ചിരുന്നത്.

ഇസ്രായേലിനെതിരെ അന്തർ ദേശീയ ശക്തികളുടെ സഖ്യശ്രമങ്ങൾ ഉണ്ടായാൽ അമേരിക്ക ഇസ്രായേലിലേക്ക് യുദ്ധോപകരണങ്ങൾ അയക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്‌റ ജോബൈഡൻ മുന്നറിയിപ്പ് നൽകി. രണ്ടാമത്തെ വിമാനവാഹിനി അയച്ചശേഷം ഇസ്രായേൽ പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും അമേരിക്ക പിന്തുണ നൽകുമെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തത്. പാലസ്തീൻ പ്രസിഡന്റ് മെഹമൂദ് അബ്ബാസിനെ വിളിച്ച് ജോബൈഡൻ ഹമാസിന്റ ആക്രമണത്തെ അപലപിച്ചിരുന്നു. ‍യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ബൈഡൻ അബ്ബാസിനെ വിളിച്ചത്.

ഇസ്രായേലിനെതിരെ പുതു സഖ്യങ്ങൾ രൂപ്പെടുന്ന സാഹചര്യത്തിലും ഹമാസ് ഭീകരരുടെ ആക്രമണം രാജ്യത്തിന്റെ മറ്റ് അതിർത്തികളിലും വർദ്ധിക്കുന്നതിനാലുമാണ് യുഎസിന്റെ പിന്തുണയായി രണ്ടാം കപ്പൽ അയച്ചത്. ഇസ്രായേലിന് ശക്തമായ സുരക്ഷയാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. ഇസ്രായേലിനെതിരായ ഏത് ആക്രമണത്തെയും അമേരിക്ക ചെറുക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

അതിർത്തി കടന്നുള്ള ഹമാസ് ആക്രമണത്തിൽ 1,300 സാധാരണ ജനങ്ങൾക്കാണ് ജീവഹാനി സംഭവിച്ചത്. അതിനെതിരെ ഇസ്രായേൽ ശക്തമായി തിരിച്ചടിച്ചുവെങ്കിലും ഇപ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിപേർ ഹമാസിന്റെ ബന്ദികളാണ്.  ഇസ്രായേൽ കര ആക്രമണം തുടങ്ങിയാൽ ബന്ദികളെ വധിക്കുമെന്നാണ്  ഹമാസ് ഭീഷണി.

ഇസ്രായേലി പൗരന്മാരുടെ ചോര പൊടിയാതെ ഹമാസ് തീവ്രവാദികളെ തകർക്കുക എന്ന നയമാണ് ഇസ്രായേൽ സ്വീകരിക്കുന്നത്. ഇതിനിടെ ഹമാസിനെതിരായ ആക്രമണത്തിന് മുന്നോടിയായി ഗാസയിൽ നിന്ന് പാലിസ്തീനികൾ ഒഴിഞ്ഞു പോകാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ഹമാസിനെ വേരോടെ പിഴുതെടുക്കും വരെ യുദ്ധം തുടരുമെന്നും വരും ദിനങ്ങൾ കഠിനമേറിയതായിരിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റേതിന് സമാനമായ ഭീകരവാദമാണ് ഹമാസ് ഭീകരരും നടത്തുന്നത്.ഇസ്ലാമിക് സ്റ്റേറ്റിന്റേനെ ഉന്മൂലനം ചെയ്തത് പോലെ ഹമാസിനെയും തകർക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Tags: americaISRAEL PALASTHIN ISSUE
ShareTweetSendShare

More News from this section

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies