വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കതവാക്കുന്ന് സ്വദേശി അമൽദാസ്(22)നെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. പിതാവ് ശിവദാസനാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഒളിവിൽ പോയ ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മരപ്പണിക്കാരനാണ് ശിവദാസൻ.