കൊച്ചി: രാത്രിയിൽ ട്യൂഷൻ ക്ലാസുകൾ നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ട്യൂഷൻ സെന്ററുകളിൽ രാത്രി ക്ലാസും വിനോദയാത്രകളും നടത്തരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ സ്റ്റേ.
വെൽഫയർ ഓർഗനൈസേഷൻ ഫോർ ട്യൂട്ടോറിയൽസ് ആൻഡ് ടീച്ചേഴ്സ് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. പഠനത്തിൽ പിന്നാക്കമുള്ള കുട്ടികളെ മുന്നോട്ട് കൊണ്ടുവരുന്നതിൽ ട്യൂഷൻ സെന്ററുകളും സ്വാധീനം ചെലുത്തുന്നുണ്ടെന്ന ഹർജിക്കാരന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ബലാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ നൽകിയിരിക്കുന്നത്. അതേസമയം രാത്രികാലങ്ങളിൽ ട്യൂഷൻ ക്ലാസുകൾ വിനോദയാത്രകൾ നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവിൽ കോടതി ഇടപ്പെട്ടിട്ടില്ല.