തമിഴ്‌നാട്ടിലോ ആന്ധ്രയിലോ കർണാടകയിലോ കാണാത്ത പ്രകടനങ്ങൾ കേരളത്തിൽ മാത്രം നടക്കുന്നു; ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ അശാന്തിക്ക് വിത്ത് വിതച്ചവർക്ക് പിന്തുണ കൊടുക്കുകയാണ്: കെ.സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തമിഴ്‌നാട്ടിലോ ആന്ധ്രയിലോ കർണാടകയിലോ കാണാത്ത പ്രകടനങ്ങൾ കേരളത്തിൽ മാത്രം നടക്കുന്നു; ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ അശാന്തിക്ക് വിത്ത് വിതച്ചവർക്ക് പിന്തുണ കൊടുക്കുകയാണ്: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 07:57 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കേരളത്തിൽ വർദ്ധിച്ചു വരുന്ന തീവ്ര ഇസ്ലാമിക നീക്കങ്ങളെയും അതിന് വളം വച്ചു കൊടുക്കുന്ന ഇടത്-വലത് പാർട്ടികളെയും ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊച്ചു കുട്ടിയെ കൊണ്ട് കൊലവിളി നടത്തിയതു മുതൽ ഹമാസ് ഭീകരർക്ക് അനുകൂലമായി പ്രകടനം നടത്തുന്നതടക്കമുള്ളവ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു സുരേന്ദ്രന്റെ വിമർശനം. ഈ നിലയിലാണ് കേരളത്തിലെ സ്ഥിതി​ഗതികൾ മുന്നോട്ട് പോകുന്നതെങ്കിൽ കശ്മീരിൽ നടന്നതിന് സമാനമായ വംശഹത്യകളും ഹിന്ദുക്കളുടെ കൂട്ട പലായനവും ഇവിടെ സംഭവിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒരു അച്ഛൻ സ്വന്തം മകനെ ചുമലിലിരുത്തി വിളിപ്പിച്ച വെറുമൊരു മുദ്രാവാക്യം ആയിരുന്നില്ല അത്. ആസൂത്രിതമായ ഒരു നീക്കം കേരളത്തിൽ നടത്താനിരുന്നതിന്റെ ഭാഗമായിരുന്നു അത്. കശ്മീരിന് സമാനമായ വംശഹത്യയുടെയും കൂട്ട പലായനത്തിന്റെയും ഒരു ടാഗ് ലൈനായിരുന്നു അന്നത്തെ കൊച്ചു കുട്ടി വിളിച്ച മുദ്രാവാക്യം. പാല ബിഷപ്പ് ഒരു കാര്യം പറഞ്ഞപ്പോൾ, തങ്ങളുടെ ഇടവകകളിലെ കുട്ടികൾക്ക് ഉണ്ടാകുന്ന കാര്യം സൂചിപ്പിച്ചപ്പോൾ അവിടേയ്‌ക്ക് ചിലർ മാർച്ച് ചെയ്തു. അതിന് ശേഷം നടന്ന പലതിനും പിന്തുണ നൽകിയവർ ഇവിടുത്തെ ഇടതുപക്ഷവും കോൺ​ഗ്രസും ആയിരുന്നു. യുദ്ധം ചെയ്യാൻ പോകുന്നത് കേരളത്തിലെ പാവപ്പെട്ട ഹിന്ദുക്കളോട് മാത്രമല്ല, ക്രൈസ്തവ സഭകളോടും കൂടിയാണെന്ന് പറയുന്നതായിരുന്നു പല വെല്ലുവിളികളും.

കേരളത്തിൽ ഇത്തരത്തിലുള്ള ശ്രമങ്ങൾ കാണുമ്പോഴെല്ലാം ബിജെപി കൃത്യമായ മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകുന്നുണ്ട്. ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നത്. ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ അശാന്തിക്ക് വിത്ത് വിതച്ചവർക്ക് പിന്തുണ കൊടുക്കുന്നു. തമിഴ്‌നാട്ടിലോ ആന്ധ്രയിലോ കർണാടകയിലോ കാണാത്ത പ്രകടനങ്ങൾ കേരളത്തിലുണ്ടാകുന്നതിന്റെ കാരണം, ജനസംഖ്യയുടെ ഏകദേശം മുപ്പത് ശതമാനത്തോളം ഒരു വിഭാഗം ആയി എന്നുള്ള തിരിച്ചറിവ് കൊണ്ടാണ്.

വിഷവിത്തിനെയാണ് പാലും തേനും കൊടുത്ത് കേരളത്തിൽ വളർത്തുന്നത്. ഈ സത്യം തിരിച്ചറിയാൻ വൈകിയാൽ കശ്മീരി പണ്ഡിറ്റുകളുടെ ഗതി കേരളത്തിലും ഉണ്ടാകും. മോദിയും അമിത്ഷായും ബിജെപിയും ഉള്ളതുകൊണ്ട് അവർക്കത് സാധിക്കുന്നില്ല എന്ന് മാത്രം. ദൗർഭാഗ്യവശാൽ ഇൻഡി സഖ്യമാണ് വിദൂരഭാവിയിലെങ്കിലും അധികാരത്തിൽ വരാൻ പോകുന്നതെങ്കിൽ അത് സംഭവിച്ചിരിക്കും. ഇത് അതിശോക്തി അല്ല, പച്ചയായ സത്യമാണ്- കെ.സുരേന്ദ്രൻ പറഞ്ഞു.

 

 

 

Tags: CongressBJPCPMkeralaHamas Terror Atatck
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies