ന്യൂഡൽഹി : കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിക്കുമെന്ന് റിപ്പോർട്ട് . ബുധനാഴ്ച രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. ക്ഷാമബത്ത 4 ശതമാനം മുതൽ 46 ശതമാനം വരെ വർധിക്കുമെന്നാണ് സൂചന .
ദീപാവലി പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നോൺ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (അഡ്-ഹോക്ക് ബോണസ്) നൽകുമെന്ന് ധനമന്ത്രാലയം പ്രഖ്യാപിച്ചു . ഇത് പ്രകാരം, അർഹരായ എല്ലാ ജീവനക്കാർക്കും 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക ലഭിക്കും.
പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് സ്കീമിന്റെ പരിധിയിൽ വരാത്ത കേന്ദ്ര ഗവൺമെന്റിന്റെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിവയിൽ ഉൾപ്പെടുന്ന നോൺ-ഗസറ്റഡ് ജീവനക്കാർക്കും ഈ ബോണസ് നൽകും. അഡ്ഹോക് ബോണസിന്റെ ആനുകൂല്യം കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിലെ യോഗ്യരായ എല്ലാ ഉദ്യോഗസ്ഥർക്കും ലഭ്യമാകും.