ഒന്നല്ല രണ്ടല്ല അഞ്ചുപേർ...! ഓറഞ്ച് കരുത്തിന് പിന്നിലെ പ്രോട്ടീസ് വേരുകൾ; അറിയാം 'ഓറഞ്ച് അലർട്ടു'കളെക്കുറിച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒന്നല്ല രണ്ടല്ല അഞ്ചുപേർ…! ഓറഞ്ച് കരുത്തിന് പിന്നിലെ പ്രോട്ടീസ് വേരുകൾ; അറിയാം ‘ഓറഞ്ച് അലർട്ടു’കളെക്കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 01:12 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിൽ നെതർലൻഡിന് ഏറ്റവും ഇഷ്ടമുള്ള ടീമേതാണെന്ന് ചോദിച്ചാൽ ഉത്തരം ദക്ഷിണാഫ്രിക്കയാണെന്നാകും. കാരണം ലോക കാമ്പെയിനിലെ ഓറഞ്ച് പടയുടെ മൂന്ന് വിജയത്തിൽ രണ്ടും ഈ ആഫ്രിക്കൻ വമ്പന്മാരോടാണ്. അതൊരു വല്ലാത്തൊരു ബന്ധമാണ്. അതിനാരു കാരണവുമുണ്ട്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച 5 താരങ്ങളാണ് നിലവിൽ നെതർലൻഡ്‌സ് ടീമിന്റെ ഭാഗമായുളളത്. റോലോഫ് വാൻഡെർ മെർവ്, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, വെസ്ലി ബാരെസി, കോളിൻ അക്കർമാൻ, റയാൻ ക്ലെയിൻ എന്നിവരാണ് നെതർലൻഡ് നിരയിലെ ദക്ഷിണാഫ്രിക്കക്കാർ. ഏകദിനത്തിൽ രണ്ട് രാജ്യങ്ങൾക്കായി കളിക്കുന്ന 15 താരങ്ങളാണ് നിലവിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലുളളത്. ഇന്നലെ ദക്ഷിണാഫ്രിക്കയുടെ പതനത്തിന് കാരണമായ മെർവ് പണ്ട് ദക്ഷിണാഫ്രിക്കക്കാരനായിരുന്നു. 2019-2010 കാലയളവിൽ 13 ഏകദിനങ്ങളലും 13 ടി20യിലുമാണ് മെർവേ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചത്.

2015ലാണ് മെർവിന് നെതർലൻഡ്‌സ് പൗരത്വം ലഭിച്ചത്. 2015-ൽ തന്നെ നേപ്പാളിനെതിരെ ഡച്ചുകാർക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു, 2016ൽ ഇന്ത്യയിൽ നടന്ന ടി-20 ലോകകപ്പിലും മെർവ് നെതർലൻഡ്‌സിന്റെ ഭാഗമായി. 2019ൽ സിംബാബ്വെയ്‌ക്കെതിരെ നെതർലാൻഡിനെതിരെയാണ് മെർവേ തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്. നെതർലൻഡിനായി 2021, 2022 ടി20 ലോകകപ്പുകളിലും താരം കളിക്കളത്തിലെത്തി.

മെർവ് വർഷങ്ങൾക്കു ശേഷം ഏകദിന ലോകകപ്പിൽ അരങ്ങേറിയത് 38ാം വയസ്സിൽ നെതർലൻഡ്‌സിന്റെ ഓറഞ്ച് ജഴ്‌സിയിലാണ്. ഇന്നലെ ധരംശാലയിൽ ഇരു ടീമുകളും ഏറ്റമുട്ടിയപ്പോൾ മെർവിന്റെ പ്രകടനം നെതർലൻഡ്‌സിന് തുണയായി. ഇന്നലെ ആദ്യം ബാറ്റ് കൊണ്ടും പിന്നീട് പന്തുകൊണ്ടുമാണ് മെർവ് ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാഴ്‌ത്തിയത്. ബാറ്റിംഗിനിറങ്ങിയപ്പോൾ ക്യാപ്റ്റൻ സ്‌കോട് എഡ്വേർഡ്‌സിനൊപ്പം തകർത്തടിച്ച് 19 പന്തിൽ 28 റൺസ് നേടി. ബൗളിംഗിനെത്തിയപ്പോഴാകട്ടെ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമയുടെയും റാസി വാൻഡർ ദസ്സന്റെയും നിർണായക വിക്കറ്റുകൾ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്കയെ തളർത്തി. മെർവ് ഉൾപ്പെട്ട ഡച്ച് ടീമാണ് കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയെ ട്വന്റി20 ലോകകപ്പിൽ തോൽപിച്ചത്.

ഐപിഎലിന്റെ തുടക്കകാലത്ത് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിൽ അംഗമായിരുന്ന താരത്തിന് ഇന്ത്യയിലെ പിച്ചുകളെക്കുറിച്ചുള്ള ധാരണയും ലോകകപ്പിനുള്ള തയാറെടുപ്പിനു സഹായകമായി. ശരാശരി പ്രായം 25 മാത്രമുള്ള ഡച്ച് ക്യാംപിലെ വല്യേട്ടനായി ഓരോ നിമിഷവും ആസ്വദിക്കുകയാണ് വാൻഡർ മെർവ്.

 

Tags: roelof vander merwesouth africaNetherlands
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies