ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര ദാനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. കാശ്മീരി ഹിന്ദു വംശഹത്യയുടെ ഉള്ള് നീറുന്ന കഥപറഞ്ഞ കാശ്മീരി ഫയൽസിന്റ സംവിധായകനാണ് അദ്ദേഹം. ഏറ്റവും നല്ല ദേശിയോദ്ഗ്രഥന സിനിമയ്ക്കുള്ള അവാർഡ് കശ്മീർ ഫയൽസ് സ്വന്തമാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് അഗ്നിഹോത്രി പങ്കുവെച്ചിരിക്കുന്നത്.
ദേശീയ പുരസ്കാരം ലഭിച്ച ചലച്ചിത്ര പ്രവർത്തകർ രാഷ്ട്രപടി ദ്രൗപദി മുർമുവിനൊപ്പം നിന്ന് പകർത്തിയ ചിത്രങ്ങൾ അദ്ദേഹം സാമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം രൺബീർ കപൂർ, ആലിയ ഭട്ട്, ആർ മാധവൻ, വഹീദ റഹ്മാൻ, എസ്എസ് രാജമൗലി, അല്ലു അർജുൻ, കൃതി സനോൻ, ശ്രേയ ഘോഷാൽ തുടങ്ങിയ പ്രതിഭാധനരുടെ നിര തന്നെ ഉണ്ടായിരുന്നു. ഭാരതീയ ചലച്ചിത്ര ലോകത്തെ യുഗപ്രഭാവയായ കലാകാരി ശ്രീ വഹീദ റഹ്മാനൊപ്പം ഉള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. തുടർന്ന് വഹീദ ആലിയ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. നാരി ശക്തി എന്ന ഹാഷ്ടാഗോടുകൂടിയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.
https://www.instagram.com/p/CygUV77MqV8/?img_index=1
വലിയ ബോക്സോഫീസ് കളക്ഷൻ എന്നതിലപ്പുറം ഇസ്ലാമിക ഭീകരവാദികളാൽ ഇരയാക്കപ്പെട്ട കാശ്മീരി പണ്ഡിറ്റികളുടെ അനുഭവ സാക്ഷ്യം ആയിരുന്നു കാശ്മീരി ഫയൽസ്. വിതുമ്പി കരഞ്ഞു കൊണ്ട് മാത്രമേ ചിത്രത്തിലെ ഓരോ ദ്യശ്യങ്ങളും പ്രേക്ഷകന് കാണാൻ സാധിക്കുകയുള്ളു. 1990 ൽ കാശ്മീരി ഹിന്ദുക്കൾ അഭിമുഖീകരിച്ച സമാനതകളില്ലാത്ത ക്രൂരകളെ ഓരോ ഭാരതീയന്റെയും നെഞ്ചിലെ കനലാക്കി മാറ്റാൻ ചിത്രം ഉപകരിച്ചു. 2022 മാർച്ച് 21 നാണ് സിനിമ പുറത്തിറങ്ങിയത്















