22 പെൺകുട്ടികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവം ; മദ്രസകൾക്ക് മേൽ ബുൾഡോസർ നടപടി , ഇടിച്ചു തകർത്ത് അധികൃതർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

22 പെൺകുട്ടികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവം ; മദ്രസകൾക്ക് മേൽ ബുൾഡോസർ നടപടി , ഇടിച്ചു തകർത്ത് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 04:14 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ ; 22 പെൺകുട്ടികളെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ മദ്രസകൾക്ക് മേൽ ബുൾഡോസർ നടപടി . കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, ഉദ്ദം സിംഗ് നഗർ ജില്ലയിലെ മൂന്ന് അനധികൃത മദ്രസകൾ ഭരണകൂടം പൊളിച്ചു നീക്കി .

കിച്ച പുൽഭട്ടയ്‌ക്ക് സമീപമുള്ള മദ്രസയിൽ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ 22 പെൺകുട്ടികളെ മോചിപ്പിച്ച് രക്ഷിതാക്കൾക്ക് കൈമാറിയിരുന്നു . അതിനു പിന്നാലെയാണ് നടപടിയെന്ന് ഉധംസിംഗ് നഗർ എസ്പി മഞ്ജുനാഥ് പറഞ്ഞു. ‘ അവിടുത്തെ സാഹചര്യങ്ങൾ കണ്ടാണ് അന്വേഷണം നടത്തിയത്, മദ്രസ നടത്തിപ്പിന് അനുമതിയില്ല, കുട്ടികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി .പോലീസ് റെയ്ഡ് നടത്തി ഓപ്പറേറ്റർ ഖാത്തൂൻ ബീഗത്തെ കസ്റ്റഡിയിലെടുത്തതായും എസ്പി പറഞ്ഞു. ഖാത്തൂൻ ബീഗത്തിന്റെ ഭർത്താവ് റഷീദ് ഓടി രക്ഷപ്പെട്ടു.

അന്വേഷണത്തിൽ മൊബൈൽ ലൊക്കേഷൻ കശ്മീരിലെ പൂഞ്ച് സെക്ടറിൽ കണ്ടെത്തി. ഇയാളുടെ നാല് ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൈനിറ്റാളിലെ ജിയോലിക്കോട്ടിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്രസയും പൊളിച്ചു നീക്കി . ഇവിടുത്തെ കുട്ടികളെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി.

സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന 200-ലധികം മദ്രസകൾ ഉത്തരാഖണ്ഡിലുണ്ടെന്നാണ് വിവരം . സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും എല്ലാ മദ്രസകളിലും അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു . ജില്ലാ മജിസ്‌ട്രേറ്റ് എല്ലാ ജില്ലയിലും നോഡൽ ഓഫീസറെ നിയമിച്ച് റിപ്പോർട്ട് നൽകും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടുകയും അവയുടെ നടത്തിപ്പുകാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

Tags: madrasaDEHRADUN
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies