ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായി ഒപ്പറേഷൻ ചക്രയിലൂടെ കേരളമടക്കം 26 ഇടങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. രാജവ്യാപകമായി നടത്തിയ റെയ്ഡിൽ നിന്നും നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തു.
കേരളം, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ്, ഹരിയാന, തമിഴ്നാട്, പഞ്ചാബ്, ദില്ലി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഇന്ന് നടത്തിയ റെയ്ഡിൽ നിന്നും 32 മൊബൈൽ ഫോൺ, 48 ലാപ്ടോപ്പുകൾ എന്നിവ പിടിച്ചെടുക്കുകയും 5 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അടുത്ത ദിവസം തന്നെ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും സി ബി ഐ വ്യക്തമാക്കി.