എറണാകുളം: പെരുമ്പാവൂരിൽ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അസം സ്വദേശി സജാലാലാണ് അറസ്റ്റിലായത്. കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയെന്നും വൈദ്യ പരിശോധന പൂർത്തിയാക്കിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു..
പ്ലൈവുഡ് ഫാക്ടറിയുടെ പിൻഭാഗത്ത് തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിന് വേണ്ടിയുള്ള ഭാഗത്ത് എത്തിച്ചാണ് കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയത്. പോക്സോ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെരുമ്പാവൂരിൽ നിന്നും രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പെരുമ്പാവൂർ കുറുപ്പുംപടി വട്ടയ്ക്കാട്ടുപടിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. ഇവിടെ ജോലി ചെയ്ത ഇതര സംസ്ഥാന
തൊഴിലാളിയാണ് പ്രതി. സ്ഥിരമായി അങ്കണവാടിയിൽ പോകുമായിരുന്ന കുട്ടി ഇന്നലെ രക്ഷിതാക്കൾക്കൊപ്പം ഫാക്ടറിയിലായിരുന്നു.