കൊച്ചി : സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ. മൂലവട്ടം ചെറുവീട്ടിൽ വടക്കേതിൽ സി.കെ.സുനിൽകുമാറിനെയാണ് ഭാഗ്യദേവത തേടി വന്നത് .
ബുധനാഴ്ച പത്രം വായിച്ചു ഫലം നോക്കുന്നതിനിടെ ചെറിയ സമ്മാനങ്ങളുടെ നമ്പറുകൾ ഒത്തുനോക്കിയെങ്കിലും സമ്മാനമില്ലെന്ന് കണ്ടതോടെ സുനിൽകുമാർ ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു
സംശയം തോന്നി വീണ്ടും നോക്കിയപ്പോഴാണ് ഒരു കോടിയാണ് ലഭിച്ചതെന്ന് മനസിലായത് .പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഈ ഓട്ടോഡ്രൈവറാണ് സുനിൽ കുമാർ. വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കുമ്പോഴാണ് സുനിൽകുമാറിനെ ഭാഗ്യദേവത തുണച്ചത് .