ചെയർമാന്റെ ശമ്പളം 4 ലക്ഷവും അംഗങ്ങളുടേത് 3 ലക്ഷവുമാക്കണം; സർക്കാരിന് മുന്നിൽ ആവശ്യവുമായി പി.എസ്.സി; നിയമനങ്ങൾ മുടന്തുമ്പോഴാണ് ഏമാൻമാരുടെ പുതിയ നീക്കം; ആവശ്യം തള്ളാതെ സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെയർമാന്റെ ശമ്പളം 4 ലക്ഷവും അംഗങ്ങളുടേത് 3 ലക്ഷവുമാക്കണം; സർക്കാരിന് മുന്നിൽ ആവശ്യവുമായി പി.എസ്.സി; നിയമനങ്ങൾ മുടന്തുമ്പോഴാണ് ഏമാൻമാരുടെ പുതിയ നീക്കം; ആവശ്യം തള്ളാതെ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 07:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പി.എസ്.സി നിയമനം 60 ശതമാനത്തോളം കുറയുമ്പോഴും ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ചെയർമാനും അംഗങ്ങളും. ശമ്പളത്തിന്റെ ഇരട്ടിയിലധികം വർദ്ധനവാണ് ചെയർമാനും അംഗങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള ശമ്പളം 4 ലക്ഷമാക്കണമെന്ന് ചെയർമാൻ പറയുമ്പോൾ അംഗങ്ങളുടേത് മൂന്ന് ലക്ഷണമാക്കി ഉയർത്തണമെന്നാണ് ആവശ്യം. മറ്റ് സംസ്ഥാനങ്ങളിൽ 8,9 അംഗങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിൽ 20ലേറെ അംഗങ്ങളാണ് ലക്ഷങ്ങൾ വാങ്ങുന്നത്.

നിലവിൽ ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയാണ്. മറ്റ് ആനുകൂല്യങ്ങൾ ചേരുമ്പോൾ 2.26 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഇതിന് പുറമെ കാറും ഫ്‌ളാറ്റും ലഭിക്കുന്നുണ്ട്. ശമ്പളം ഉയർത്തുകയാണെങ്കിൽ ചെയർമാന് 2.24 ലക്ഷവും മറ്റ് അംഗങ്ങൾക്ക് 2.19 ലക്ഷവുമായി ശമ്പളം വർദ്ധിക്കും. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങൾ കൂടി ലഭിക്കുമ്പോൾ ചെയർമാന് 4 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്നു. കൂടാതെ ഈ വർദ്ധനവ് പെൻഷനിലും ഉണ്ടാകുന്നു. നിലവിൽ 1.25 ലക്ഷമാണ് ചെയർമാന്റെ പെൻഷൻ തുക.

പി.എസ്.സി ചെയർമാനും മറ്റ് അംഗങ്ങൾക്കും ശമ്പളം നൽകാനായി നിലവിൽ 5 കോടി രൂപയോളമാണ് സർക്കാർ ചിലവഴിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരികയാണെങ്കിൽ അത് 9 കോടി രൂപയിലധികമാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം ശമ്പളം ഉയർത്തിയാൽ സർക്കാരിന് ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് ബാദ്ധ്യതയുണ്ടാകും. ഖജനാവിൽ നയാപൈസയില്ലാത്ത സർക്കാർ തത്കാലം ഇവരുടെ ആവശ്യം പരിഗണിക്കാൻ സാദ്ധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ടാണ് തീരുമാനം. ശമ്പളം വർദ്ധിപ്പിച്ചാൽ വിരമിച്ചവർക്കും പെൻഷൻ വർദ്ധിപ്പിക്കേണ്ടി വരുമെന്നും ഇതും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നത് കണക്കിലെടുത്താണ് ഉടൻ ശമ്പള പരിഷ്‌കരണം നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എങ്കിലും ആവശ്യം തള്ളിയിട്ടില്ല.

Tags: pscsalary
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies