മഹ്സ അമിനിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്തു; രണ്ട് വനിതാ മാദ്ധ്യമപ്രവർത്തകർക്ക് തടവുശിക്ഷ വിധിച്ച് ഇറാനിയൻ കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഹ്സ അമിനിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്തു; രണ്ട് വനിതാ മാദ്ധ്യമപ്രവർത്തകർക്ക് തടവുശിക്ഷ വിധിച്ച് ഇറാനിയൻ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 03:24 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: മഹ്സ അമിനിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്ത രണ്ട് വനിതാ മാദ്ധ്യമപ്രവർത്തകർക്ക് ജയിൽശിക്ഷ വിധിച്ച് ഇറാനിയൻ കോടതി. പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട 22-കാരി മഹ്‌സാ അമിനിക്ക് വേണ്ടി രാജ്യവ്യാപകമായ നടത്തിയ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്ത നിലൂഫർ ഹമീദിയ, ഇലാഹെ മുഹമ്മദിയ എന്നീ മാദ്ധ്യമപ്രവർത്തകരെ ഇറാനിയൻ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടന്ന വിചാരണകൾക്ക് ശേഷം ഹമീദിയെ 13 വർഷവും മുഹമ്മദിയെ 12 വർഷവും തടവിന് ശിക്ഷിച്ചു.

എന്നിരുന്നാലും ഇരുവരും ആറ് വർഷം വീതം ശിക്ഷ അനുഭവിച്ചാൽ മതിയാകും. രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നതിന് അഞ്ച് വർഷത്തെ തടവും ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചാരണം നടത്തിയതിന് ഒരു വർഷത്തെ തടവുമാണ് അനുഭവിക്കേണ്ടത്. കൂടാതെ രാഷ്‌ട്രീയ സംഘടനകളുടെ ഭാഗമാകുന്നതിനും സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനും മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നതിനും ഹമീദിക്ക് രണ്ട് വർഷത്തെ വിലക്കും ഏർപ്പെടുത്തി. കുർദിഷ്-ഇറാനിയൻ വനിതയായ മഹ്‌സാ അമിനിയെ ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് 2022 സെപ്റ്റംബറിൽ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കൊല്ലപ്പെടുന്നത്. ഇതോടെ മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്ക് ഇറാൻ സാക്ഷിയായി. ഹിജാബ് വലിച്ചെറിഞ്ഞും കത്തിച്ചും ആയിരക്കണക്കിന് പേരായിരുന്നു തെരുവിലിറങ്ങിയത്. ഇവർക്കെതിരെ കർശനമായ നടപടിയും ഇറാനിയൻ ഭരണകൂടവും പോലീസും സ്വീകരിച്ചിരുന്നു.

 

Tags: IRANhijab rawwomen journalist
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies