കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. കുറ്റ്യാടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സുധീഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ ജോലിക്കായി സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ 11.30 ന് സ്റ്റേഷനിൽ നിന്ന് കാണാതാകുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.