കൊച്ചിയിൽ ആംബർഗ്രിസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ കണ്ണികൾ? അന്വേഷണം വ്യാപിപ്പിച്ച് വനംവകുപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊച്ചിയിൽ ആംബർഗ്രിസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ കണ്ണികൾ? അന്വേഷണം വ്യാപിപ്പിച്ച് വനംവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 11:35 am IST
FacebookTwitterWhatsAppTelegram

എറണാകുളം: കൊച്ചിയിൽ നിന്ന് ആംബർഗ്രിസ് പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് വനംവകുപ്പ്. സംഭവത്തിൽ കൂടുതൽ കണ്ണികളുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. അറസ്റ്റിലായ രാഹുൽ, വൈശാഖ് എന്നിവർക്ക് ആംബർഗ്രിസ് അഥവാ തിമിംഗലവിസർജ്യം കൈമാറിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചാവക്കാടുള്ള വനിതാ സുഹൃത്താണ് ആംബർഗ്രിസ് നൽകിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. വനം വകുപ്പിന്റെ പെരുമ്പാവൂർ ഫ്‌ളൈയിംഗ് സ്‌ക്വാഡിൽ നിന്ന് കോടനാട് റേഞ്ചാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്‌ക്കെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘമാണ് കലൂർ കറുകപ്പിള്ളിയിലെ ഹോട്ടലിന് സമീപത്ത് നിന്ന് രണ്ട് പേരെ പിടികൂടിയത്. കള്ളക്കടത്ത് വിപണിയിൽ അഞ്ചുകോടി രൂപ വില മതിക്കുന്നതാണ് ആംബർഗ്രിസ്. ഡിഅർഐയിൽ നിന്ന് വനം വകുപ്പ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പിടിച്ചെടുത്ത തിമിംഗലവിസർജ്യം പരിശോധനയ്‌ക്ക് വിധേയമാക്കും. അറസ്റ്റിലായ കെ.എൻ വൈശാഖിനെയും, എൻ രാഹുലിനെയും കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യും. തുടർന്ന് ആംബർഗ്രിസ് കടത്തുസംഘത്തിലെ കൂടുൽപേരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതേസമയം സംസ്ഥാനത്ത് ആംബർഗ്രിസ് കടത്ത് വർദ്ധിക്കുന്നതായാണ് കണക്കുകൾ. അടുത്ത കാലത്തായി നിരവധി ആംബർഗ്രിസ് കടത്ത് സംഘങ്ങൾ പിടിയിലായിട്ടുണ്ട്. വടക്കൻ മേഖലകളിലെ റേഞ്ചുകളിലാണ് കൂടുതൽ ആംബർഗ്രിസ് കടത്തുകളും പിടികൂടിയിട്ടുള്ളത്. തിമിംഗലത്തിന്റെ ദഹന വ്യവസ്ഥയിൽ മെഴുക് പോലെ രൂപപ്പെടുന്ന ഖര വസ്തുവാണ് ആംബർഗ്രിസ്. സുഗന്ധദൃവ്യ നിർമ്മാണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. 1972-ലെ വനനിയമം സെക്ഷൻ 51 പ്രകാരം തിമിംഗല വിസർജ്യം സൂക്ഷിക്കുന്നതും, വിപണനം ചെയ്യുന്നതും മൂന്ന് മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Tags: ambergrisKerala Forest DepartmentForest department
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies