തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവന് 45,440 രൂപയായി. ഗ്രാമിന് 5680 രൂപയുമായി.
കഴിഞ്ഞദിവസം പവന് 80 രൂപയാണ് കൂടിയിരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 45,320 രൂപയായിരുന്നു വില. കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണ് സ്വർണവിലയിൽ നേരിയ കുറവുണ്ടായത്.
ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ സാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണവില ഉയർന്നതോടെയാണ് സംസ്ഥാനത്തും സ്വർണവില കൂടുന്നത്.
അതേസമയം, വെള്ളിയുടെ വിലയിലും നേരിയ വർദ്ധനവ് ഉണ്ടായി. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.