ഈ വാരത്തിൽ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണർതം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.
ശ്രദ്ധിക്കുക: വാര/മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില പരിശോധിച്ച് യോഗങ്ങളും അനുസരിച്ചു ദശാപഹാരവും കൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ അനുകൂല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, പ്രതികൂല സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
മേലധികാരിയുടെ അപ്രീതി സമ്പാദിക്കും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ആരോഗ്യ വർദ്ധനവ് ഉണ്ടാവും. സ്വത്തു സംബന്ധമായി തർക്കങ്ങൾ ഉണ്ടാകുകയോ കോടതി പരമായി കേസ് വിജയിക്കുകയോ ചെയ്യും. ഭക്ഷണ കാര്യങ്ങളിൽ മിതത്വ൦ പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ അപവാദത്തിനും മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാക്കും. കുറെ നാളായി ഉണ്ടായിരുന്ന രോഗാദിദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും. തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കുന്ന മേഖലയിലേക്ക് തൊഴിൽമാറ്റം കാണുന്നു. ഭാര്യാഭർത്തൃ ഐക്യവും പരസ്പര വിശ്വാസവും വർദ്ധിക്കും. ഭാഗ്യാനുഭവം സന്തോഷം നൽകും.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
വീട്ടിൽ മംഗള കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിയും. വളരെക്കാലമായി കാണാതിരുന്ന പ്രിയപ്പെട്ടവരെ കാണാനും അവരോടൊപ്പം ആഘോഷിക്കാനും അവസരം വന്നു ചേരും. വിദേശത്തു പോകാൻ അവസരം വന്നു ചേരും. സാമ്പത്തീക പുരോഗതി ഉണ്ടാവും. ഭാര്യയുമായി പിണങ്ങേണ്ട അവസ്ഥ ഉണ്ടാവും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ബിസിനസ്സുകാർക്ക് പുതിയ അവസരം വന്നു ചേരും. ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരങ്ങൾ വന്നു ചേരും. മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. അശ്രദ്ധ കാരണം മുറിവ് ഉണ്ടായി രക്തസ്രാവം ഉണ്ടാവും. അനാവശ്യ കൂട്ടുകെട്ടുകൾ വഴി തർക്കവും കേസ് വഴക്കുകളും ധനനഷ്ടവും ഉണ്ടാവാൻ സാധ്യത ഉണ്ട്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഒപ്പിടുമ്പോൾ വളരെ അധികം സൂക്ഷിക്കുക, ചതി വരാൻ സാധ്യത ഉണ്ട്. ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാവുമെങ്കിലും ദൈവാധീനം കൊണ്ട് അതിൽ നിന്നും രക്ഷ കിട്ടും. തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി, ധന ലാഭം എന്നിവ പ്രതീക്ഷിക്കാം. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആണ്. ബന്ധുജന പ്രീതി ലഭിക്കും. അന്യസ്ത്രീ ബന്ധം വന്നു ചേരും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
സർക്കാർ സംബന്ധമായി ഉള്ള ഇടപാടുകളിൽ നടപടികൾ നേരിടേണ്ടി വരും. മനശാന്തി കുറയുകയും കുടുംബക്കാരുമായും അയൽക്കാരുമായും സ്വത്ത് സംബന്ധിച്ചു കേസു വഴക്കുകൾ ഉണ്ടാവുകയും പരാജയപ്പെടുകയും ചെയ്യും. ഉദര സംബന്ധമായി പ്രശ്നങ്ങൾ അലട്ടും. ആയുധം,അഗ്‌നി എന്നിവയിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവും. ബന്ധു ജന വിരഹം ഉണ്ടാവും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖ൦ ആദ്യ 3/4 ഭാഗം)
വാഹന ഭാഗ്യം, ധനലാഭം എന്നിവ ഉണ്ടാവും. പ്രേമ കാര്യങ്ങളിൽ തീരുമാനം ഉണ്ടാവും. കലാകാരൻമ്മാർക്ക് പേരും പ്രശസ്‌തിയും ഉണ്ടാവും. ഭക്ഷണ സുഖം, തൊഴിൽ വിജയം പ്രതീക്ഷിക്കാം. കേസു വഴക്കുകൾ ഉള്ളവർ വളരെ അധികം സൂക്ഷിക്കുക. രോഗദുരിതം അലട്ടു മെങ്കിലും വാരാന്ത്യം ആരോഗ്യ വർദ്ധനവ് ഉണ്ടാവും ദാമ്പത്യ ഐക്യം ഉണ്ടാവും.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
കുടുംബാംഗങ്ങൾ ഒരുമിച്ചു പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനും ആഘോഷ വേളകളിൽ പങ്കെടുക്കുവാനും അവസരം ഉണ്ടാവും. രോഗ ശാന്തി ഉണ്ടാവുമെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് രോഗാവസ്ഥയിലേക്ക് പോകും ശരീര ശോഷണം, ഭക്ഷ്യ വിഷബാധ എന്നിവയ്‌ക്ക് സാധ്യത ഉണ്ട്. സന്താന ദുരിതം ഉണ്ടാവുകയും സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ചെയ്യും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
സഞ്ചാര ശീലം കൂടും. അന്യദേശവാസം- ജോലി എന്നിവയും എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാവും. ഭാര്യാഭർത്തൃ ഐക്യവും പരസ്‌പര തൃപ്‌തിയും അനുഭവപ്പെടും. വാരാന്ത്യം തൊഴിൽ വിജയം, നിദ്രാ സുഖം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം അനാവശ്യമായ ഉത്കണ്ഠ മൂലം രോഗങ്ങൾ ക്ഷണിച്ചു വരുത്തും. സ്ത്രീകളുമായി അടുത്തിടപഴകാൻ അവസരം വന്നു ചേരും.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിയ്‌ക്കും. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനും തർക്കങ്ങളിലിൽ ഇടപെടാനും സാധ്യത ഉണ്ട്. എന്ത് കാര്യങ്ങളിൽ ഇറങ്ങി പുറപ്പെട്ടാലും തടസ്സം അനുഭവപ്പെടും. മനഃസ്വസ്ഥത കുറയുകയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ബിസിനസ്സുകാർക്ക് വൻലാഭം പ്രതീക്ഷിക്കാം. വാരാന്ത്യം മനഃസന്തോഷം, ഭക്ഷണ സുഖം എന്നിവ ഉണ്ടാവും.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
പട്ടാളത്തിലോ പോലീസിലോ ഇരിക്കുന്നവർക്കു അർഹമായ അംഗീകാരവും കീർത്തിയും ലഭിക്കും. കൃഷി പക്ഷി മൃഗാദികളുടെ ബിസിനസ്സ് നടത്തുന്നവർക്ക് ധന ലാഭം ഉണ്ടാവും. കുടുംബ സുഖക്കുറവ് ഉണ്ടാവും. ദുഃസ്വപ്നങ്ങൾ കാണുകയും ഞെട്ടി എഴുനേൽക്കുകയും ചെയ്യും. സംശയ രോഗങ്ങൾ വർദ്ധിക്കുകയും കൗൺസിലിങിന് വിധയേനാകേണ്ടി വരുകായും ഉണ്ടാകാം.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം എന്നിവ ഉണ്ടാവും. ഭാര്യാഭർത്തൃ സന്താന കലഹം പ്രതീക്ഷിക്കാം. കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവും. ധന ക്ലേശം അനുഭവപ്പെടും. സത് സുഹൃത്തുക്കൾ ഉണ്ടാവുകയും അവരുമായി സമയം ചെലവഴിക്കാനും അവസരം ഉണ്ടാവും. ഈശ്വര വിശ്വാസം വർദ്ധിക്കും. വാഹനഭാഗ്യം ഉണ്ടാവും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















