സ്മാർട്ട്‌ഫോണുകളിൽ സന്ദേശം അയക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടി ഭൂരിഭാഗം ആളുകളും ഇന്ന് വാട്‌സ് ആപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ ആൻഡ്രോയിഡ് 4.4 അഥവാ ആൻഡ്രോയിഡ് കിറ്റ്കാറ്റ് എന്നറിയപ്പെടുന്ന വേർഷനിലെ സേവനങ്ങൾ വാട്‌സ് ആപ്പ് അവസാനിപ്പിച്ചിരിക്കുകയാണ്. ഈ പതിപ്പിലുള്ള സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഫോൺ സോഫ്റ്റ്വെയർ ആൻഡ്രോയിഡ് 5.0-ലേക്ക് അപ്ഡേറ്റ് ചെയ്യുകയോ അതിന് സാധിച്ചില്ലെങ്കിൽ പുതിയ ഫോണിലേക്ക് മാറുകയോ ചെയ്താൽ മാത്രമെ സേവനങ്ങൾ തുടർന്നും ലഭ്യമാവുകയുള്ളു.
2013 സെപ്റ്റംബറിലാണ് ആൻഡ്രോയിഡ് 4.4 പതിപ്പ് പുറത്തിറങ്ങിയത്. ഗൂഗിൾ അടുത്തിടെ പുറത്ത് വിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആകെ സമാർട്ട്‌ഫോൺ ഉപയോക്താക്കളുടെ 0.5 – 0.7 ശതമാനത്തിന് ഇടയിലുള്ളവരാണ് ആൻഡ്രോയിഡ് 4.4 ഉള്ള ഫോണുകൾ ഉപയോഗിക്കുന്നത്. നിരവധി ഫീച്ചറുകളാണ് സമീപകാലത്തായി വാട്‌സ്ആപ്പ് കൊണ്ടു വന്നിട്ടുള്ളത്. ഒന്നിലധികം ഫോൺ നമ്പരുകൾ ഉപയോഗിക്കുന്നവർക്ക് ഒരു ഫോൺ വഴി ഇനി ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഒരേ സമയം ലോഗിൻ ചെയ്യാനാകും.















