ചന്ദ്രയാൻ-3 ദൗത്യം; പ്രതീക്ഷ കൈവിടാതെ ശാസ്ത്രജ്ഞർ; റോവറിനെയും ലാൻഡറിനെയും ഉണർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇസ്രോ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3 ദൗത്യം; പ്രതീക്ഷ കൈവിടാതെ ശാസ്ത്രജ്ഞർ; റോവറിനെയും ലാൻഡറിനെയും ഉണർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 08:12 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിൽ ഇനിയും പ്രതീക്ഷ നിലനിൽക്കുന്നുണ്ടെന്നും വീണ്ടും ഉണർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഐഎസ്ആർഒ. ചന്ദ്രനിൽ 14 ദിവസം നീണ്ടു നിന്ന് പകലിന് ശേഷം ഇരുട്ട് വീണപ്പോൾ സ്ലീപ്പ് മോഡിലേക്ക് പോയ റോവറിനെയും ലാൻഡറിനെയും വീണ്ടും ഉണർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഉയർന്ന റേഡിയേഷനും തണുപ്പും ബാറ്ററി റീചാർജിംഗിന് പ്രയാസം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഇസ്രോ വ്യക്തമാക്കി.

സോഫ്റ്റ് ലാൻഡിംഗിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഗർത്തം രൂപപ്പെട്ടുവെന്നും പേടകം ഇറങ്ങിയ ശിവശക്തി പോയിന്റിൽ 108.4 സ്‌ക്വയർ മീറ്റർ ചുറ്റളവിൽ പൊടി അകന്ന് മാറിയെന്നും ഇസ്രോ അറിയിച്ചു. സോഫ്റ്റ് ലാൻഡിംഗിന് മുമ്പും ശേഷവും ഓർബിറ്റർ ഹൈ റെസലൂഷൻ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ വിശകലനം ചെയ്തായിരുന്നു ഇത് കണ്ടെത്തിയത്.

ജൂലൈ 14-നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നത്. ഓഗസ്റ്റ് 23-ന് പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ശിവശക്തി പോയിന്റിലാണ് വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 10 ദിനങ്ങൾ പ്രവർത്തിച്ച് ലാൻഡറും റോവറും ഭൂമിയിലേക്ക് സന്ദേശങ്ങൾ കൈമാറി.

ചന്ദ്രനിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിദ്ധ്യം എന്നിങ്ങനെ നിരവധി വിലപ്പെട്ട വിവരങ്ങൾ ദൗത്യത്തിലൂടെ ശാസ്ത്രജ്ഞർക്ക് ലഭിച്ചു. വീണ്ടും ലാൻഡറും റോവറും സ്ലീപ് മോഡിൽ നിന്നും ഉണർത്തുന്നതിനും ചന്ദ്രനിൽ ദൗത്യം തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ചന്ദ്രനിൽ ഇടയ്‌ക്കിടെ ഉണ്ടാകുന്ന മൈക്രോമെറ്ററോയ്ഡ് പ്രതിഭാസം ചന്ദ്രയാൻ-3യ്‌ക്ക് ഭീഷണിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തിൽ ചന്ദ്രോപരിതലത്തിൽ ഇടിക്കുന്ന ചെറിയ ഉൽക്ക ശിലകളെയാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ചന്ദ്രയാൻ-3 എപ്പോൾ മുതൽ പ്രവർത്തന ക്ഷമമാകും എന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.

Tags: isrochandrayan 3
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies