പിഎഫ്ഐയുടെ മൂത്താപ്പയാണ് ഭീകരവാദികളായ ഹമാസ്; കേരളത്തിലെ പിഎഫ്ഐ ഭീകരവാദികളെ തീഹാർ ജയിലിലടച്ച വാർത്ത കേട്ട് മുനീർ സാഹിബും ഷാജിയും കോൾമൈർ കൊണ്ടു എന്നാണ് കോഴിക്കോട്ടുകാർ പറയുന്നത്: എ.പി അബ്ദുള്ളക്കുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎഫ്ഐയുടെ മൂത്താപ്പയാണ് ഭീകരവാദികളായ ഹമാസ്; കേരളത്തിലെ പിഎഫ്ഐ ഭീകരവാദികളെ തീഹാർ ജയിലിലടച്ച വാർത്ത കേട്ട് മുനീർ സാഹിബും ഷാജിയും കോൾമൈർ കൊണ്ടു എന്നാണ് കോഴിക്കോട്ടുകാർ പറയുന്നത്: എ.പി അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 09:07 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ഇസ്രായേലിൽ ആക്രമണം നടത്തി നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയ ഹമാസ് ഭീകരരെ ന്യായീകരിച്ച മുസ്ലിം ലീ​ഗ് നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. അന്യമതക്കാരെ മുഴുവൻ കാഫിറുകളായി കണ്ട് അവരെ ഉന്മൂലനം ചെയ്യണം എന്ന് ചിന്തിക്കുകയും ഇസ്ലാമിക ഭരണകൂടത്തിന് കീഴിലുള്ള ജീവിതം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള വഴിയെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഭീകര പ്രത്യശാസ്ത്രം പിഎഫ്ഐ-യെ പോലെ തന്നെ നെഞ്ചേറ്റി നടക്കുന്ന സംഘടനയാണ് ഹമാസ് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പിഎഫ്ഐയെ എതിർത്തതു പോലെ ഹമാസിനെ മുസ്ലിം ലീ​ഗ് എതിർക്കാത്തത് എന്തുകൊണ്ടാണെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. ജൂതൻമാരെ മാത്രമല്ല, മറ്റ് മതക്കാരെയെല്ലാം ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യണം എന്നു പറയുന്നവരാണ് ഹമാസ്.ആ ഭീകരവാദികളെ സ്വാതന്ത്ര്യ സമര പോരാളികൾ എന്ന് വിശേഷിപ്പിക്കാൻ മുസ്ലിം ലീ​ഗ് നേതാക്കളായ എം.കെ മുനീറിനും കെ.എം ഷാജിക്കും എങ്ങനെയാണ് സാധിക്കുക. ഇന്ത്യയുടെ നിലപാട് കൃത്യമാണ്, ഇന്ത്യ പാലസ്തീനൊപ്പമാണ്. ഹമാസല്ല പാലസ്തീൻ എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

പ്രിയപ്പെട്ട ഡോ. മുനീർസാഹിബെ,
കോഴിക്കോട് റാലിയിൽ ഡോ. ശശി തരൂരിനെതിരെ നിങ്ങൾ കത്തി കയറുന്നത് ടിവിയിൽ കണ്ടയാളാണ് ഞാൻ. ഹമാസിന് വേണ്ടി ഇത്രയ്‌ക്ക്‌ വികാരം വേണായിരുന്നോ? ചില കാര്യങ്ങൾ തിരിച്ച് ചോദികട്ടെ.. മുസ്ലിം ലീഗ് എന്തുകൊണ്ടാണ് അബ്ദുൽ നാസർ മദനിയുടെ ഐഎസ്എസിനെ എതിർത്തത് ? എന്തുകൊണ്ടാണ് പോപ്പുലർ ഫ്രണ്ടിനെ ലീഗ് എതിർത്തത്? അങ്ങ് ഉൾപ്പെടെ, കെ.എം ഷാജിയെപ്പോലുളളവർ നെഞ്ച് വിരിച്ച് ധീരമായി PFI യെ എതിർക്കുന്നത് വളരെ ആവേശത്തോടെ കണ്ടുനിന്നവരാണ് ഞങ്ങൾ! അവരുടെ ജിഹാദും ജനാധിപത്യ വിരുദ്ധ നിലപാടുകളും മാത്രമല്ല അന്യമതക്കാരെ മുഴുവൻ കാഫിറുകളായി കണ്ട് അവരെ ഉന്മൂലനം ചെയ്യണം എന്ന് ചിന്തിക്കുകയും ഇസ്ലാമിക ഭരണകൂടത്തിന് കീഴിലുള്ള ജീവിതം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള വഴിയെന്ന് പഠിപ്പിക്കുകയും ചെയ്ത ഒരു ഭീകര പ്രത്യശാസ്ത്രം നെഞ്ചേറ്റി നടന്നവരാണ്. അതുകൊണ്ടല്ലേ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ബഹുസ്വരതയിൽ ജീവിക്കാൻ കൊതിക്കുന്ന മുസ്ലിം ലീഗ് അവരെ എതിർത്തത് ?

PFI എതിർക്കാൻ കോൺഗ്രസിനും കമ്യൂണിസ്റ്റിനും പേടിയായിരുന്നു. PFI യുടെ മഞ്ചേരിയിലെ ആയുധ പരിശീലന കേന്ദ്രം പൂട്ടി സീല് വെക്കാൻ അമിത് ഭായിഷാ എന്ന ആണൊരുത്തൻ വേണ്ടി വന്നു. കേരളത്തിലെ PFI ഭീകരവാദികളെ മുഴുവൻ പൊക്കിയെടുത്ത് തീഹാർ ജയിലിലടച്ച വാർത്ത കേട്ട് മുനീർ സാഹിബും KM ഷാജിയും കോൾമൈർ കൊണ്ടു എന്നാണ് കോഴിക്കോട്ടുകാർ പറയുന്നത്! PFI തീവ്രവാദികളാണെങ്കിൽ അവരുടെ മൂത്താപ്പയാണ് ഭീകരവാദികളായ ഹമാസ്. ജൂതൻമാരെ മാത്രമല്ല, മറ്റ് മതക്കാരെയെല്ലാം ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യണം എന്ന് പറയുന്നവരാണ് ഹമാസ്. ആ ഭീകരവാദികളെ, ഹമാസിനെ സ്വാതന്ത്ര്യ സമര പോരാളികൾ എന്ന് വിശേഷിപ്പിക്കാൻ നിങ്ങൾക്ക് എങ്ങിനെയാണ് കഴിയുന്നത്?

ഇന്ത്യയുടെ നിലപാട് കൃത്യമാണ്. ഇന്ത്യ പാലസ്തീനൊപ്പമാണ്. ഹമാസല്ല പലസ്തീൻ. അത് വെസ്റ്റ് ബാങ്ക് ഭരിക്കുന്ന മഹമൂദ് അബ്ബാസ്
ഫതഹ് പാർട്ടിയാണ്. വല്യ മോദി വിരോധം പറയുന്നവർ എല്ലാം ഓർക്കുക. നരേന്ദ്രമോദി അധികാരത്തിൽ വരുന്നതിന് മുമ്പ് 1.25 മില്യൺ US ഡോളാറായിരുന്നു പാലസ്തീന് ഇന്ത്യയുടെ സഹായം. മോദി സർക്കാർ അത് 5 മല്യൻ US ഡോളറായി വർദ്ധിപ്പിച്ചു. ഐ.എസ്.ഐ.എസ്, ഹിസ്ബുല്ല, ബോക്കോ ഹറാം, അൽ ക്വയ്ദ, പോപ്പുലർ ഫ്രണ്ട്, ഹമാസ് ഇവരെല്ലാം ഇസ്ലാമിന്റെ ശത്രുക്കളാണ്. മനുഷ്യരാശിയുടെ മുഴുവൻ ശത്രുക്കളാണ്. ദയവ് ചെയ്ത് മുസ്ലിം ലീഗ് പിണറായിക്ക് പഠിക്കരുത്.

Tags: KM SHAJIap abdullakuttyHamasMuslim Leaguemk muneer
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies