കൊല്ലം: 14-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന് 80 വർഷം കഠിനതടവ് ശിക്ഷ. കരിക്കം ഐപ്പള്ളൂര്‍ കൊല്ലം കോട്ടുവീട്ടില്‍ 64-കാരനായ പൊടിക്കുഞ്ഞിനെയാണ് കൊട്ടാരക്കര പോക്സോ കോടതി ജഡ്ജി ടിആര്‍ റീനാദാസ് ശിക്ഷിച്ചത്.
ഡിഎന്‍എ. പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. 80,000 രൂപ പിഴയും അടയ്ക്കണം. അല്ലാത്തപക്ഷം 80 വർഷം കഠിനതടവിന് പുറമേ 12 വർഷം അധികതടവും അനുഭവിക്കണം.