വാങ്കഡെയിൽ ഇനിയെന്നും സച്ചിൻ! ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാങ്കഡെയിൽ ഇനിയെന്നും സച്ചിൻ! ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 11:23 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്തു. കുടുംബത്തോടൊപ്പമാണ് ഏറെ വൈകാരിക ബന്ധമുളള വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പ്രതിമ അനാച്ഛാദനം ചെയ്യാൻ സച്ചിനെത്തിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് ഇതിഹാസ താരത്തോടുള്ള ആദരസൂചകമായി പ്രതിമ തയ്യാറാക്കിയിരിക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തിൽ നേരത്തെ തന്നെയുള്ള സച്ചിൻ തെണ്ടുൽക്കർ സ്റ്റാൻഡിന് സമീപത്താണ് പ്രതിമയും ഇടം പിടിച്ചിരിക്കുന്നത്.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് , എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ എന്നിവർ ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ബിസിസിഐ ട്രഷറർ ആശിഷ് ഷെലാർ, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് അമോൽ കാലെ എന്നിവരും സന്നിഹിതരായിരുന്നു.
ഏകദേശം 22 അടി ഉയരമാണ് പ്രതിമയ്‌ക്കുള്ളത്. വാങ്കഡെ സ്റ്റേഡിയത്തിൽ ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ 50-ാം ജന്മദിനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്.

സച്ചിന് എന്നെന്നും സ്പെഷ്യൽ: സച്ചിൻ തെണ്ടുൽക്കറും വാങ്കഡെ സ്റ്റേഡിയവും തമ്മിലുള്ളത് വൈകാരിക ബന്ധമാണെന്ന് ആരാധകർക്ക് അറിയാം. താരത്തിന്റെ കരിയറിലെ പല ഐതിഹാസിക ഇന്നിംഗ്‌സുകളും അരങ്ങേറിയത് വാങ്കഡെ സ്റ്റേഡിയത്തിലാണ്. 2011-ൽ എംഎസ് ധോണിയുടെ നേതൃത്വത്തിലായിരുന്നു സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെട്ട ഇന്ത്യൻ ടീം വാങ്കഡെയിൽ ഏകദിന ലോകകപ്പിൽ ചാമ്പ്യന്മാരായത്. കരിയറിലെ അവസാന അന്താരാഷ്‌ട്ര മത്സരവും സച്ചിൻ കളിച്ചത് വാങ്കഡെയിലാണ്. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെയായിരുന്നു സച്ചിൻ തന്റെ അന്തരാഷ്‌ട്ര കരിയറിന് വിരാമമിട്ടത്.

 

Tags: Sachin Tendulkarwankhade stadiumstatue
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies