തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി വീട്ടമ്മയെ വീട്ടിൽ കയറി അപമാനിച്ചതായി പരാതി. സിപിഎം കാരപ്പാടം ബ്രാഞ്ച് സെക്രട്ടറി ശ്രേയസാണ് വീട്ടിൽ കയറി അതിക്രമം നടത്തിയത്. പോലീസ് ഇയാൾക്കെതിരെ കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. സിപിഎം ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഉയരുന്ന ആക്ഷേപം.
രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിൽ വെളളരിക്കുളങ്ങര പോലീസ് ഇയാൾ ക്കെതിരെ കേസെടുത്തു. സുഹൃത്തിന്റെ ഭാര്യ കൂടിയായ യുവതിയുടെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പ്രതി അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും പാർട്ടി ഇടപെട്ട് കേസ് ഒതുക്കി തീർക്കുകയായിരുന്നു. എന്നാൽ സുഹൃത്തിനെയും ഭാര്യയെയും മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രേയസ് ശ്രമിച്ചതോടെയാണ് വീട്ടുകാർ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്.