ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കൊറിയയെ കീഴടക്കി ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ കടന്നു. എതിരില്ലാതെ അഞ്ചു ഗോളുകളാണ് കൊറിയന്‍ വലയില്‍ ഇന്ത്യ നിറച്ചത്. ഇരട്ട ഗോളുമായി സലിമ ടെറ്റെ കളിയിലെ താരമായി. 6,36 മിനുട്ടുകളില്‍ ആയിരുന്നു സലിമയുടെ ഗോളുകള്‍.
അവനാസ മത്സരത്തില്‍ കരുത്തരായ ജപ്പാനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ വനിതകള്‍ കരുത്ത് കാട്ടിയത്. ഇന്നലത്തെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആധികാരികമായ വിജയമായിരുന്നു ഇന്ത്യന്‍ പെണ്‍പട നേടിയത്. 36ാം മിനിട്ടില്‍ നവനീത് കൗര്‍ വല കുലുക്കിയതോടെ ഇന്ത്യയുടെ ലീഡ് മൂന്നായി.
വന്ദന കടാരിയ 49-ാം മിനിട്ടിലും, നേഹ 60-ാം മിനിട്ടിലും സ്‌കോര്‍ ചെയ്ത് ലീഡ് നില അഞ്ചായി ഉയര്‍ത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചുമത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ അപരാജിതരായാണ് സെമിയില്‍ കടന്നത്.സെമിയില്‍ കൊറിയ തന്നെയാകും ഇന്ത്യയുടെ എതിരാളികള്‍.