മുംബൈ : ഛത്രപതി ശിവാജി മഹാരാജിന്റെ മോശം ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ഹിന്ദുക്കളുടെയും മറാത്താ സമുദായത്തിന്റെയും മതവികാരം വ്രണപ്പെടുത്തിയ കേസിൽ സോഷ്യൽ മീഡിയ ഉപഭോക്താവിനെതിരെ കേസ് . സൽമാൻ മുഹമ്മദ് എന്നയാൾക്കെതിരെയാണ് മഹാരാഷ്ട്ര പോലീസ് കേസെടുത്തത് .
മലബാറിലെയും കുടകിലെയും ഹിന്ദുക്കളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിന് ആളുകളെ മതപരിവർത്തനം ചെയ്യുകയും ചെയ്ത ഇസ്ലാമിക സ്വേച്ഛാധിപതി ടിപ്പു സുൽത്താനെ പുകഴ്ത്തിയും , ശിവാജി മഹരാജിനെ അപമാനിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഒക്ടോബർ 19 ന് സൽമാൻ വീഡിയോയും, ചിത്രങ്ങളും പോസ്റ്റ് ചെയ്തത് .
ഛത്രപതി ശിവാജി മഹാരാജ് ഇസ്ലാമിക സ്വേച്ഛാധിപതിക്ക് മുന്നിൽ വണങ്ങുന്നതായും പോസ്റ്റിൽ കാണിക്കുന്നു. ഹൈന്ദവവീര്യത്തിന്റെ അഭിമാനമായ ഛത്രപതി ശിവാജി മഹാരാജ് ടിപ്പു സുൽത്താന്റെ മുന്നിൽ തലകുനിക്കുന്നതായും വീഡിയോയിൽ കാണിക്കുന്നു . തുടർന്ന് പ്രസാദ് സലുങ്കെ എന്ന യുവാവ് ഇതിനെതിരെ മഹാരാഷ്ട്ര സാംഗ്ലിയിലെ ജാട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി . തുടർന്നാണ് വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത് .