മുംബൈ: കളിച്ചുകൊണ്ടിരിക്കവെ ബക്കറ്റിലെ വെള്ളത്തിൽ വീണ് 10 വയസുകാരന് അന്തരിച്ചു. പാൻവേൽ സ്വദേശികളായ ദമ്പതികളുടെ മകനാണ് വെള്ളത്തിൽ വീണ് മരിച്ചത്. മുംബൈയിലെ താനെയിലാണ് സംഭവം.
ഇന്നലെ രാത്രി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്നിരുന്ന കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ബക്കറ്റിലെ വെള്ളത്തിൽ ബോധ രഹിതനായി കിടക്കുന്ന വിധത്തിൽ കുടുംബം കണ്ടെത്തിയത്. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസ തടസ്സമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി കാൽ തെന്നി ബക്കറ്റിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അസ്വഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.