ഈഡനിൽ കളം നിറഞ്ഞാടി കിംഗ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈഡനിൽ കളം നിറഞ്ഞാടി കിംഗ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 06:17 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നായകൻ രോഹിത് ശർമ്മ നൽകിയ തുടക്കം മുതലാക്കി ടീം ഇന്ത്യ. വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർദ്ധസെഞ്ച്വറിയുടെയും മികവിൽ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് ആതിഥേയർ നേടിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും ചേർന്ന ഓപ്പണിംഗ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 5.5 ഓവറിൽ 62 റൺസ് ചേർത്താണ് പിരിഞ്ഞത്. റബാദക്കെതിരെ കൂറ്റനടിക്കുള്ള ശ്രമത്തിൽ പിഴച്ച രോഹിതിനെ എതിർ ക്യാപ്റ്റൻ ടെംബ ബാവുമ കൂടാരം കയറ്റുകയായിരുന്നു. സ്‌കോർബോർഡിൽ 93 റൺസായപ്പോൾ ഗില്ലും മടങ്ങി. സ്പിന്നർ കേശവ് മഹാരാജാണ് ഗില്ലിന്റെ വിക്കറ്റ് വീഴ്‌ത്തിയത്. 24 പന്തിൽ 23 റൺസാണ് ഗിൽ നേടിയത്.

തുടർന്നെത്തിയ ശ്രേയസ് അയ്യരും കോഹ്‌ലിയും ചേർന്ന് സ്‌കോർ മുന്നോട്ട് നയിക്കുകയായിരുന്നു. 87 പന്തിൽ 77 റൺസെടുത്ത ശ്രേയസ് എൻഗിഡിയുടെ പന്തിൽ മർക്രം പിടിച്ച് പുറത്താകുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 158 പന്തിൽ 134 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്. കെ.എൽ രാഹുൽ എട്ട് റൺസുമായും സൂര്യകുമാർ യാദവ് 22 റൺസുമായും മടങ്ങി. 121 പന്തിൽ 101 റൺസുമായി കോഹ്‌ലിയും ജഡേജയും (29) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ലുങ്കി എൻഗിഡി, യാൻസൺ, റബാദ, മാഹാരാജ്, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Tags: IndiaWC2023south africaVIRAT KOHLIrecordIndiaFEATURED2WC2023
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies